Trending

സ്കോപ്പ് എളേറ്റിൽ 'കാരക്ക ചലഞ്ച്': വിതരണോദ്ഘാടനം നടന്നു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഓപ്പറേഷൻസ് ഫോർ പബ്ലിക് എംപവർമെന്റ് (SCOPE) ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'കാരക്ക ചലഞ്ച്' വിതരണോദ്ഘാടനം നടന്നു. സ്കോപ്പിന്റെ ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.


മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സ്കോപ് ചെയർമാനുമായ എം.എ റസാഖ് മാസ്റ്റർ ദുബൈ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ്‌ ഒ.കെ. സലാമിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.സി. ഉസയിൻ മാസ്റ്റർ, കെ.കെ. ജബ്ബാർ മാസ്റ്റർ, മുഹമ്മദ്‌ അലി. കെ , ശിഫ കാദർ ഹാജി, കെ.കെ.കാദർ, റഊഫ് എളേറ്റിൽ, ഫസ്‌ലു റഹ്മാൻ കെ.സി തുടങ്ങി പ്രദേശത്തെ നിരവധി സാംസ്കാരിക-സാമൂഹിക പ്രവർത്തകരും സ്കോപ്പ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സുഹൈൽ എളേറ്റിൽ സ്വാഗതവും, ഷാഹിദ് എളേറ്റിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right