Trending

പ്രഭാത വാർത്തകൾ

*🟨പഹൽഗാം പാഠം: സിആർപിഎഫ് തുറന്നത് 43 താവളങ്ങൾ*

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​ഷം ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് 43 താ​​​​ത്കാ​​​​ലി​​​​ക സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്ന​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

ഉ​​​​യ​​​​ർ​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​യു​​​​ന്ന ഭീ​​​​ക​​​​ര​​​​രെ പി​​​​ടി​​​​കൂ​​​​ടു​​​​ക ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് 6000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​ത്കാ​​​​ലി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. 2025 ജു​​​​ലൈ മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ 43 താ​​​​ത്കാ​​​​ലി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​ൾ‌ നി​​​ർ​​​മി​​​ച്ചു.
  
   *🟨മു​സ്‌​ലിം സം​വ​ര​ണം മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി*
മും​ബൈ: ​മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ മു​​സ്‌​​ലിം സ​​മു​​ദാ​​യ​​ത്തി​​നു ജോ​​ലി​​ക്കും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ അ​നു​വ​ദി​ച്ച അ​​ഞ്ചു ശ​​ത​​മാ​​നം സം​​വ​​ര​​ണം സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി. ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​ത്യേ​ക ഉ​​ത്ത​​ര​​വ് ചൊ​​വ്വാ​​ഴ്ച​​യാ​​ണ് സ​​ർ​​ക്കാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ വി​​വി​​ധ മു​​സ്‌​​ലിം സം​​ഘ​​ട​​ന​​ക​​ളും കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും രം​​ഗ​​ത്തെ​​ത്തി.

2014 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് അ​ന്ന​ത്തെ കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ​​സി​​പി സ​​ർ​​ക്കാ​​രാ​​ണ് മ​​റാ​​ഠ​​ക​​ൾ​​ക്ക് 16 ഉം ​​മു​​സ്‌​​ലിം​​ക​​ൾ​​ക്ക് അ​​ഞ്ചും ശ​​ത​​മാ​​നം സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ​ത്.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​സ്‌ലിം ​വി​ഭാ​ഗ​ത്തെ പി​ന്നാ​ക്ക​മാ​യി പ​രി​ഗ​ണി​ച്ച് അ​ഞ്ചു ശ​ത​മാ​നം സം​വ​ര​ണം ന​ല്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, 2014ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി​ജെ​പി സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് നി​യ​മ​മാ​ക്കി​യി​ല്ല.


    *🟨അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ൾ; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ*
മും​ബൈ: വി​മാ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​മാ​നാ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ​സി​പി (എ​സ്പി) നേ​താ​വ് രോ​ഹി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് രോ​ഹി​ത് പ​വാ​ർ. ചാ​ർ​ട്ട​ർ ക​മ്പ​നി​യാ​യ വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച രോ​ഹി​ത് വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. സ​മി​തി​യി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ ജ​ഡ്‌​ജി​മാ​ർ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട​ണ​മെ​ന്നും രോ​ഹി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

    *🟨എ​ഐ ഉ​ച്ച​കോ​ടി​ : ചൈ​നീ​സ് റോ​ബോ നാ​യ​യെ "സ്വന്തമാക്കി’; ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​ര്‍​വ​ക​ലാ​ശാ​ലയെ​ പു​റ​ത്താക്കി*
ന്യൂ​​ഡ​​ല്‍​ഹി: ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ നാ​​യ ത​​ങ്ങ​​ളു​​ടെ സ്വ​​ന്തം സൃ​​ഷ്‌​ടി​​യാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ ഗ്രേ​​റ്റ​​ര്‍ നോ​​യി​​ഡ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ എ​​ഐ ഉ​​ച്ച​​കോ​​ടി​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. അ​​വ​​കാ​​ശ​​വാ​​ദം വ്യാ​​ജ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞ​​തോ​​ടെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഔ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​മാ​​പ​​ണ​​വും ന​​ട​​ത്തി.

ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഒ​​രു പ്ര​ഫ​​സ​​ര്‍ ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചു​​കൊ​​ണ്ട് ഒ​​രു സ​​ര്‍​ക്കാ​​ര്‍ മാ​​ധ്യ​​മ​​ത്തി​​നു ന​​ല്‍​കി​​യ വാ​​ര്‍​ത്താ​​ശ​​ക​​ല​​മാ​​ണ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ അ​​ടി​​വേ​​രി​​ള​​ക്കി​​യ​​ത്.

"ഓ​​റി​​യോ​​ണ്‍’എ​​ന്ന പേ​​രി​​ലു​​ള്ള റോ​​ബോ​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ മി​​ക​​വി​​ന്‍റെ കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ക​​സി​​പ്പി​​ച്ച​​താ​​ണെ​​ന്നു പ്രൊ​​ഫ​​സ​​ര്‍ പ​​റ​​യു​​ന്ന വീ​​ഡി​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ്ര​​ച​​രി​​ച്ച​​തി​​നു​​പി​​ന്നാ​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ പൊ​​ള്ള​​ത്ത​​രം വെ​​ളി​​വാ​​ക്കി.

ചൈ​​ന​​യു​​ടെ യൂ​​ണി​​ട്രീ റോ​​ബോ​​ട്ടി​​ക്‌​​സ് എ​​ന്ന ക​​മ്പ​​നി നി​​ര്‍​മി​​ച്ച ജി​​ഒ2 മോ​​ഡ​​ല്‍ എ​​ന്ന റോ​​ബോ​​ട്ടാ​​ണ​​തെ​​ന്നും ഇ​​ന്ത്യ​​യി​​ല്‍ ഏ​​ക​​ദേ​​ശം ര​ണ്ടു ല​​ക്ഷം രൂ​​പ കൊ​​ടു​​ത്താ​​ല്‍ ഈ ​​ഉ​​പ​​ക​​ര​​ണം ല​​ഭ്യ​​മാ​​ണെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​മ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു.

യ​​ഥാ​​ര്‍​ഥ നി​​ര്‍​മാ​​താ​​ക്ക​​ളു​​ടെ ബ്രാ​​ന്‍​ഡിം​​ഗും റോ​​ബോ​​ട്ടി​​ല്‍ വ്യ​​ക്ത​​മാ​​ണെ​​ന്ന് ഓ​​ണ്‍​ലൈ​​നി​​ല്‍ ക​ണ്ട​തോ​ടെ ഉ​​ച്ച​​കോ​​ടി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ന്‍ കേ​​ന്ദ്രം സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല ആ​ദ്യം ഉ​രു​ണ്ടു​ക​ളി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സ്ഥ​ലം കാ​ലി​യാ​ക്കി. ഒ​ടു​വി​ൽ‌ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

    *🟨എ​​ഐ ഉ​​ച്ച​​കോ​​ടി​: ലോ​ക​നേ​താ​ക്ക​ളെ കണ്ട് മോ​ദി*

ന്യൂ​​ഡ​​ല്‍​ഹി: എ​​ഐ ഉ​​ച്ച​​കോ​​ടി​യോ​ട​നു​ബ​ന്ധി​ച്ചു നി​​ര​​വ​​ധി ലോ​​ക​​നേ​​താ​​ക്ക​​ളു​​മാ​​യും ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ​​യു​​മാ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി, ഫി​​ന്‍​ല​​ന്‍​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി, സെ​​ര്‍​ബി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, എ​​സ്തോ​ണി​​യൻ പ്ര​​സി​​ഡ​​ന്‍റ്, ക​​സാ​​ഖ് പ്ര​​ധാ​​ന​​മ​​ന്ത്രി, ഭൂ​ട്ടാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ന്നി​വ​​രു​​മാ​​യി ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ സു​​ന്ദ​​ര്‍ പി​​ച്ചൈ​​യെയും ക​ണ്ടു.

സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പെ​​ഡ്രോ സാ​​ഞ്ച​​സു​​മാ​​യി ഡ​​ല്‍​ഹി​​യി​​ലെ ഹൈ​​ദ​​രാ​​ബാ​​ദ് ഹൗ​​സി​​ല്‍ മോ​​ദി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ 2026 സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ​​യും ടൂ​​റി​​സ​​ത്തി​ന്‍റെ​​യും എ​​ഐ​​യു​​ടെ​​യും ഇ​​ന്ത്യ-​​സ്‌​​പെ​​യി​​ന്‍ വ​​ര്‍​ഷ​​മാ​​യി ആ​​ച​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. ഒ​​രു ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ത്യ​​യി​​ല്‍ ന​​ട​​ത്തു​​ന്ന ആ​​ദ്യസ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ല്‍ ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്‍​ഡ്രെ​​ജ് പ്ലെ​​ങ്കോ​​വി​​ച്ചു​​മാ​​യി മോ​​ദി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി.

ച​​ര്‍​ച്ച​​യി​​ല്‍ ബ്ലൂ ​​ഇ​​ക്കോ​​ണ​​മി​​യും ഇ​​ന്ത്യ​​യെ യൂ​​റോ​​പ്പു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന നി​​ര്‍​ണാ​​യ​​ക വാ​​ണി​​ജ്യ ഇ​​ട​​നാ​​ഴി​​യാ​​യ ഇ​​ന്ത്യ-​​മി​​ഡി​​ല്‍ ഈ​​സ്റ്റ്-​​യൂ​​റോ​​പ്പ് സാ​​മ്പ​​ത്തി​​ക ഇ​​ട​​നാ​​ഴി​​യും വി​ഷ​യ​മാ​​യി​​ട്ടു​​ണ്ടെ​​ന്ന് മോ​​ദി അ​​റി​​യി​​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​​യി എ​​ഐ, വ്യാ​​പാ​​രം, ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര ക​​രാ​​ര്‍, പ്ര​​തി​​രോ​​ധം, ഉ​​ത്പാ​​ദ​​നം, അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ വി​​ക​​സ​​നം, വ​​ളം, നി​​ര്‍​ണാ​​യ​​ക ​​ധാ​​തു​​ക്ക​​ള്‍, ഊ​​ര്‍​ജം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​ ചെ​യ്തു.

ഐ​​ക്യ​​രാഷ്‌ട്രസ​​ഭാ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടറ​​സ്, ഫ്രാ​​ന്‍​സ് പ്ര​​സി​​ഡ​ന്‍റ് ഇ​​മ്മാ​​നു​​വേ​​ല്‍ മ​​ക്രോ​​ണ്‍, ബ്ര​സീ​ൽ പ്ര​​സി​​ഡ​​ന്‍റ് ലു​​ല ഡ ​​സി​​ല്‍​വ, യു​​എ​​ഇ ക്രൗ​​ണ്‍ പ്രി​​ന്‍​സ് ഷെ​​യ്ഖ് ഖാ​​ലി​​ദ് ബി​​ന്‍ മു​​ഹ​​മ്മ​​ദ് ബി​​ന്‍ സെ​​യ്ദ് അ​​ല്‍ ന​​ഹി​​യാ​​ന്‍ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി രാഷ്‌ട്ര നേ​താ​ക്ക​ൾ ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​ണ്ട്.

   *🟨എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി​​​ ന​ട​ത്തി​പ്പി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷം*
ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പി​​​​ആ​​​​ര്‍ വ​​​​ര്‍​ക്കാ​​​ണ് ഡ​​​​ല്‍​ഹി​​​​യി​​​​ലെ എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി.

ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഡാ​​​​റ്റ വി​​​​ല്‍​പ്പ​​​​ന​​​​യ്ക്ക് വ​​​​യ്ക്കു​​​​ക​​​​യും ചൈ​​​​നീ​​​​സ് ഉ​​​​ത്പന്നങ്ങ​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ല്‍ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ചൈ​​​​നീ​​​​സ് നി​​​​ര്‍​മി​​​​ത റോ​​​​ബോ​​​​ട്ട് ഇ​​​​ന്ത്യ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​യ ഗാ​​​​ല്‍​ഗോ​​​​ട്ടി​​​​യാ​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച് രം​​​​ഗ​​​​ത്ത് വ​​​​ന്നി​​​​രു​​​​ന്നു.

റോ​​​​ബോ​​​​ട്ട് ചൈ​​​​നീ​​​​സ് നി​​​​ര്‍​മി​​​​ത​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ വി​​​​ഷ​​​​യം വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യോ​​​​ട് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​യാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ത്തി​​​​ലൂ​​​​ടെ മോ​​​​ദി സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​യെ പ​​​​രി​​​​ഹാ​​​​സ​​​​പാ​​​​ത്ര​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പോ​​​​രാ​​​​യ്മ​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ര്‍​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വും രം​​​​ഗ​​​​ത്തെ​​​​ത്തി.

ആ​​​​ദ്യ​​​​ദി​​​​നം നേ​​​​രി​​​​ട്ട തി​​​​ര​​​​ക്കി​​​​ല്‍ കേ​​​​ന്ദ്ര​​​മ​​​​ന്ത്രി അ​​​​ശ്വ​​​​നി വൈ​​​​ഷ്ണ​​​​വ് ക്ഷ​​​​മാ​​​​പ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഗ​​​​താ​​​​ഗ​​​​ത​​​ക്കു​​​​രു​​​​ക്ക് ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ന്ന​​​താ​​​​യി അ​​​​ഖി​​​​ലേ​​​​ഷ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വി​​​​ദ്യാ​​​​ര്‍​ഥി​​​ക​​​​ള്‍​ക്ക് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഡ​​​​ല്‍​ഹി​​​യെ ഗ​​​​താ​​​​ഗ​​​​ത​​​ക്കു​​​​രു​​​​ക്കി​​​ലാ​​​ക്കു​​​ന്ന​​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
  
   *🟨വം​ശീ​യാക്രമണം: ച​ക്മ​യു​ടെ മ​ര​ണം നി​ര്‍​ഭാ​ഗ്യ​ക​രമെന്ന് സു​പ്രീം​കോ​ട​തി*
ന്യൂ​​ഡ​​ല്‍​ഹി: വം​​ശീ​​യാക്രമണം നേ​രി​ട്ട്​ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഡി​​സം​​ബ​​റി​​ല്‍ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട ത്രി​​പു​​ര സ്വ​​ദേ​​ശി ഏ​​ഞ്ച​​ല്‍ ച​​ക്മ​​യു​​ടെ മ​​ര​​ണം നി​​ര്‍​ഭാ​​ഗ്യ​​ക​​ര​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി.

ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളെ ഉ​​രു​​ക്കു​​മു​ഷ്‌​ടി​​കൊ​​ണ്ട് നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ കോ​​ട​​തി വി​​ഷ​​യം പാ​​ര്‍​ല​​മെ​​ന്‍റാ​​ണ് പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ച​​ക്മ​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ വം​​ശീ​​യ വി​​വേ​​ച​​നം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​രാ​​തി​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഒ​​രു നോ​​ഡ​​ല്‍ ഏ​​ജ​​ന്‍​സി വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഹ​​ര്‍​ജി​​ക്കാ​​ര​​ന്‍ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. എ​​ന്നാ​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു നി​​ര്‍​ദേ​​ശം ന​​ല്‍​കു​​ന്ന​​ത് വി​​വേ​​ച​​ന​​ത്തെ കൂ​​ടു​​ത​​ല്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.

അ​​തേ​​സ​​മ​​യം, വം​​ശീ​​യാ​​ധി​​ക്ഷേ​​പം സം​​ബ​​ന്ധി​​ച്ച് ഹ​​ര്‍​ജി​​ക്കാ​​ര​​ന്‍ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ അ​​റ്റോ​​ര്‍​ണി ജ​​ന​​റ​​ലി​​നോ​​ട് ചീ​​ഫ് ജ​​സ്റ്റീ​​സ് സൂ​​ര്യ​​കാ​​ന്ത് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്ന് ഹ​​ര്‍​ജി​​ക​​ള്‍ ബെ​​ഞ്ച് തീ​​ര്‍​പ്പാ​​ക്കി.

    *🟨എ​ഐ ഉ​ച്ച​കോ​ടി 21 വ​രെ നീ​ട്ടി*
ന്യൂ​​​​ഡ​​​​ല്‍​ഹി: ഇ​​​​ന്ത്യ എ​​​​ഐ ഇം​​​​പാ​​​ക്‌​​​ട് ഉ​​​​ച്ച​​​​കോ​​​​ടി 21 വ​​​​രെ നീ​​​​ട്ടി. ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് ല​​​​ഭി​​​​ച്ച മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണം മൂ​​​ല​​​മാ​​​ണ് തീ​​​യ​​​തി നീ​​​ട്ടു​​​ന്ന​​​തെ​​​ന്ന് ഐ​​​​ടി സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​കൃ​​​​ഷ്ണ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

*ലോ​​​​ക​​​​ റിക്കാർഡ്*

ഗി​​​​ന്ന​​​​സ് ലോ​​​​ക​​​​റി​​​ക്കാ​​​​ര്‍​ഡി​​​​ലും ഇ​​​​ടം പി​​​​ടി​​​​ച്ച് ഇ​​​​ന്ത്യ എ​​​​ഐ ഇം​​​​പാ​​​ക്‌​​​ട് ഉ​​​​ച്ച​​​​കോ​​​​ടി. 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ എ​​​​ഐ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ഉ​​​​പ​​​​യോ​​​​ഗ​​​​ത്തെ​​​​പ്പ​​​​റ്റി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​തി​​​​നാ​​​​ണ് റി​​​ക്കാ​​​ര്‍​ഡ്.

5000 പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ട് ചൊ​​​​ല്ലി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ 2,50,946 പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ള്‍ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യി.

    *🟨എ​ഐയെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ആഗോള സഹകരണത്തിലൂടെ: യുഎൻ മേധാവി*

ന്യൂ​​​​ഡ​​​​ല്‍​ഹി: നി​​​​ര്‍​മി​​​​ത ബു​​​​ദ്ധി​​​​യെ (എ​​​​ഐ) നി​​​​യ​​​​ന്ത്രി​​​​ക്കേ​​​​ണ്ട​​​​ത് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യു​​​​ടെ (യു​​​​എ​​​​ന്‍) ക​​​​ട​​​​മ​​​​യ​​​​ല്ലെ​​​​ന്ന് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ്. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ആ​​​​ഗോ​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു യു​​​​എ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍.

ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ എ​​​​ഐ ഇം​​​​പാ​​​ക്‌​​​ട് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്നേ വാ​​​​ര്‍​ത്താ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ പി​​​​ടി​​​​ഐ​​​​ക്കു ന​​​​ല്‍​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഗു​​​​ട്ടെ​​​​റ​​​​സി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ള്‍.

ഡി​​​​ജി​​​​റ്റ​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​എ​​​​ന്‍ 2024ല്‍ ​​​​അം​​​​ഗീ​​​​ക​​​​രി​​​​ച്ച ആ​​​​ഗോ​​​​ള ച​​​​ട്ട​​​​ക്കൂ​​​​ടാ​​​​യ ‘ഗ്ലോ​​​​ബ​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ കോം​​​​പാ​​​ക്‌​​​ടി​​​​നു’ കീ​​​​ഴി​​​​ല്‍ മൂ​​​​ന്ന് പ്ര​​​​ധാ​​​​ന സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും ഗു​​​​ട്ടെ​​​​റ​​​​സ് എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

ലോ​​​ക​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള 40 വി​​​​ദ​​​​ഗ്ധ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ച് നി​​​​ര്‍​മി​​​​ത​​​ബു​​​​ദ്ധി​​​​യി​​​​ല്‍ ഒ​​​​രു പു​​​​തി​​​​യ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ്വ​​​​ത​​​​ന്ത്ര അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ശാ​​​​സ്ത്ര സ​​​​മി​​​​തി​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണം, യു​​​​എ​​​​ന്‍ ന​​​​ട​​​​ത്താ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന എ​​​​ഐ​​​​യു​​​​ടെ ആ​​​​ഗോ​​​​ള വാ​​​​ര്‍​ഷി​​​​ക സം​​​​വാ​​​​ദം എ​​​ന്നി​​​വ​​​യ്ക്കു​​​ പു​​​റ​​​മേ നി​​​​ര്‍​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ല്‍​നി​​​​ന്ന് ഗു​​​​ണം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ക​​​​സ്വ​​​​ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി യു​​​​എ​​​​ന്‍ ഒ​​​​രു ഫ​​​​ണ്ടി​​​​ന്‍റെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഗു​​​​ട്ടെ​​​​റ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

    *🟨യുവതിയെയും പിഞ്ചുകുഞ്ഞിനെയും ചുട്ടുകൊന്നു*
ചാ​​​​​യ്ബാ​​​​​സ(​​​​​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ്): വീ​​​​​ടി​​​​​നു​​​​​ള്ളി​​​​​ൽ കി​​​​​ട​​​​​ന്നു​​​​​റ​​​​​ങ്ങി​​​​​യ യു​​​​​വ​​​​​തി​​​​​യെ​​​​​യും ഇ​​​​​വ​​​​​രു​​​​​ടെ ഒ​​​​​രു വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യെ​​​​​യും ദു​​​​​ർ​​​​​മ​​​​​ന്ത്ര​​​​​വാ​​​​​ദി​​​​​നി​​​​​യെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് മ​​​​​ണ്ണെ​​​​​ണ്ണ​​​​​യൊ​​​​​ഴി​​​​​ച്ചു തീ ​​​​​കൊ​​​​​ളു​​​​​ത്തി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

വെ​​​​​സ്റ്റ് സിം​​​​​ഘ്ഭും ജി​​​​​ല്ല​​​​​യി​​​​​ലെ കു​​​​​മ​​​​​ർ​​​​​ദും​​​​​ഗി ഗ്രാ​​​​​മ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ നാ​​​​​ലു​​​​​പേ​​​​​രെ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി.

12 പേ​​​​​രാ​​​​​ണ് വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് മ​​​​​ർ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന യു​​​​​വ​​​​​തി​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വ് മൊ​​​​​ഴി ന​​​​​ൽ​​​​​കി.

    *🟨ചൈ​നീ​സ് റോ​ബോ​ട്ടി​നെ 'ത​ദ്ദേ​ശീ​യം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു; എ​ഐ ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ട്*
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന 'ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി'​യി​ൽ ചൈ​നീ​സ് നി​ർ​മി​ത റോ​ബോ​ട്ടി​നെ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട യു​പി​യി​ലെ ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ൾ ഉ​ച്ച​കോ​ടി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും അ​ധി​കൃ​ത​ർ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു. 

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് 350 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ നി​ർ​മി​ച്ച 'ഓ​റി​യോ​ൺ' എ​ന്ന റോ​ബോ​ട്ടി​ക് നാ​യ​യെ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്ന് പ്രൊ​ഫ​സ​ർ നേ​ഹ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത് ചൈ​നീ​സ് ക​മ്പ​നി​യാ​യ യൂ​ണി​ട്രീ റോ​ബോ​ട്ടി​ക്സ് വി​പ​ണി​യി​ലി​റ​ക്കി​യ മോ​ഡ​ലാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 2.3 ല​ക്ഷം രൂ​പ​യ്ക്ക് ആ​ർ​ക്കും വാ​ങ്ങാ​ൻ കി​ട്ടു​ന്ന ഈ ​റോ​ബോ​ട്ടി​നെ​യാ​ണ് സ്വ​ന്തം ക​ണ്ടു​പി​ടു​ത്ത​മാ​യി യൂ​ണി​വേ​ഴ്സി​റ്റി അ​വ​ത​രി​പ്പി​ച്ച​ത്.

വിവാ​ദം ക​ടു​ത്ത​തോ​ടെ പ്രൊ​ഫ​സ​റെ ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ട് ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി രം​ഗ​ത്തെ​ത്തി. പ്രൊ​ഫ​സ​ർ​ക്ക് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​മി​താ​വേ​ശം കൊ​ണ്ടാ​ണ് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല പ​റ​ഞ്ഞു.​ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്താ​ൻ അ​വ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലാ​യി​രു​ന്നു​വെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം രാ​ജ്യ​ത്തി​ന് ത​ന്നെ നാ​ണ​ക്കേ​ടാ​യ​തോ​ടെ ഐ​ടി മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട് സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ളി​നു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും അ​വ​രെ ഉ​ച്ച​കോ​ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യ​ഥാ​ർ​ത്ഥ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​സം​ഭ​വം വ​ലി​യ ആ​ഘാ​ത​മാ​യി.

    *🟨നെതർലൻഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്‍റെ തകർപ്പൻ ജയം*
അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ 17 റ​ൺ​സി​ന് കീ​ഴ​ട​ക്കി ഇ​ന്ത്യ.

ഗ്രൂ​പ്പ് എ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​വും വി​ജ​യി​ച്ച​തോ​ടെ ഒ​രു മ​ത്സ​രം പോ​ലും തോ​ൽ​ക്കാ​തെ​യാ​ണ് ടീം ​ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സെ​ന്ന മി​ക​ച്ച സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

തു​ട​ക്ക​ത്തി​ൽ ഓ​പ്പ​ണ​ർ​മാ​രെ വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും മ​ധ്യ​നി​ര​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ര​ക്ഷ​ക്കെ​ത്തി. യു​വ​താ​രം അ​ഭി​ഷേ​ക് ശ​ർ​മ്മ ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.

എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ശി​വം ദു​ബെ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ക​ളി മാ​റ്റി​യ​ത്. വെ​റും 31 പ​ന്തി​ൽ നി​ന്ന് ആ​റ് സി​ക്സ​റു​ക​ളും നാ​ല് ഫോ​റു​ക​ളും അ​ട​ക്കം 66 റ​ൺ​സാ​ണ് ദു​ബെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ദു​ബെ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (34), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (30), തി​ല​ക് വ​ർ​മ്മ (28) എ​ന്നി​വ​രും നി​ർ​ണാ​യ​ക​മാ​യ ഇ​ന്നിം​ഗ്സു​ക​ൾ ക​ളി​ച്ചു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നെ​ത​ർ​ല​ൻ​ഡ്‌​സ് പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യു​ടെ മു​ന്നി​ൽ 20 ഓ​വ​റി​ൽ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

മി​സ്റ്റ​റി സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യു​ടെ മാ​ന്ത്രി​ക സ്പെ​ല്ലാ​ണ് ഡ​ച്ച് പ​ട​യെ ത​ള​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ട് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത​ട​ക്കം വ​രു​ൺ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി.

ബാ​റ്റിം​ഗി​ലെ ക​രു​ത്ത് ബൗ​ളിം​ഗി​ലും പു​റ​ത്തെ​ടു​ത്ത ശി​വം ദു​ബെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ കൂ​ടി വീ​ഴ്ത്തി ഇ​ന്ത്യ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യു​ടെ സാ​ന്നി​ധ്യ​വും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ൺ​സ് വി​ട്ടു​കൊ​ടു​ക്കാ​തെ​യു​ള്ള നി​യ​ന്ത്ര​ണ​വും ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

    *🟨ന​മീ​ബി​യ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം; പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ൽ*
കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന് പാ​ക്കി​സ്ഥാ​ൻ. കൊ​ളം​ബോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ 102 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ 97 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 23 റ​ൺ​സെ​ടു​ത്ത ലൗ​റ​ൻ സ്റ്റി​ൻ​കാം​പി​നും 20 റ​ൺ​സെ​ടു​ത്ത അ​ല​ക്സാ​ണ്ട​ർ വോ​ൾ​ഷെം​ഗി​നും മാ​ത്ര​മാ​ണ് ന​മീ​ബി​യ​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഉ​സ്മാ​ൻ താ​രി​ഖ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഷ​ഡ​ബ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റും സ​ൽ​മാ​ൻ മി​ർ​സ​യും മു​ഹ​മ്മ​ദ് ന​വാ​സും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ ആ​ഘ​യു​ടെ​യും ഷ​ഡ​ബ് ഖാ​ന്‍റെ​യും മി​ക​ച്ച ഇ​ന്നം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഷാ​ദ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ൻ 100 റ​ൺ​സാ​ണെ​ടു​ത്ത​ത്. 58 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫ​ർ​ഹാ​ന്‍റെ ഇ​ന്നിം​ഗ്സ്. സ​ൽ​മാ​ൻ ആ​ഘ 38 റ​ൺ​സും ഷ​ഡ​ബ് ഖാ​ൻ 36 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ന​ബീ​യ​യ്ക്ക് വേ​ണ്ടി ജാ​ക്ക് ബ്ര​സ​ൽ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ജെ​ർ​ഹാ​ഡ് ഇ​റാ​സ്മ​സ് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

    *🟨ടി20 ​ലോ​ക​ക​പ്പ്: യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം*
ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ‌ യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്. 

യു​എ​ഇ ഉ​യ​ർ​ത്തി​യ 123 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. 36 റ​ൺ​സെ​ടു​ത്ത ഡി​വാ​ൾ​ഡ് ബ്രെ​വി​സി​ന്‍റെ​യും 30 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട​ണി​ന്‍റെ​യും 28 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഹൈ​ദ​ർ അ​ലി​യും മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള​യും മു​ഹ​മ്മ​ദ് അ​ർ​ഫാ​നും മു​ഹ​മ്മ​ദ് ഫാ​റൂ​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 122 റ​ൺ​സെ​ടു​ത്ത​ത്. 

അ​ലി​ഷ​ൻ ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​വി​ലാ​ണ് യു​എ​ഇ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സാ​ണ് ഷ​റ​ഫു എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് വ​സീം 22 റ​ൺ​സെ​ടു​ത്തു. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കോ​ർ​ബി​ൻ ബോ​ഷ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ആ​ന്‍‌​റി​ച്ച് നോ​ർ‌​ക്യെ ര​ണ്ട് വി​ക്ക​റ്റും ജോ​ർ​ജ് ലി​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ​പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ട്ട് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഡി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്. 

     *🟨വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി അ​ഭി​ഷേ​ക്; നെതർലൻഡ്സിനെതിരെയും പൂജ്യത്തിന് പുറത്ത്*
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ മോ​ശം ഫോം ​തു​ട​രു​ന്നു. അ​ഹ​മ്മ​ദാ​ബാദി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലും അ​ഭി​ഷേ​ക് റ​ൺ​സെ​ടു​ക്കാ​നാകാ​തെ പു​റ​ത്താ​യി. നേ​രി​ട്ട മൂ​ന്നാം പ​ന്തി​ൽ ബൗ​ൾ​ഡാ​യാ​ണ് അ​ഭി​ഷേ​ക് പു​റ​ത്താ​യ​ത്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ ഡ​ക്ക് ആ​യി ഔ​ട്ടാ​യ​ത്. ടി20 ​ലോ​ക​ക​പ്പി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യോ​ട് പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ അ​ഭി​ഷേ​ക് പാ​ക്കി​സ്ഥാ​നോ​ടും റ​ൺ​സെ​ടു​ക്കാ​നാ​കാ​തെ പു​റ​ത്താ​യി​രു​ന്നു.

ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ഭി​ഷേ​ക് ക​ളി​ച്ചി​രു​ന്നി​ല്ല. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യൂ​ടെ തു​റ​പ്പു​ചീ​ട്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന താ​ര​ത്തി​ന്‍റെ മോ​ശം ഫോം ​ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. ലോ​ക​ക​പ്പി​ന് മു​മ്പ് വ​രെ മി​ക​ച്ച ഫോ​മി​ൽ ക​ളി​ച്ചി​രു​ന്ന താ​ര​ത്തി​ന് റ​ൺ​സെ​ടു​ക്കാ​നാ​കാത്തത് ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ മോ​ശം ഫോം ​മ​റി​ക​ട​ന്ന് താ​രം സൂ​പ്പ​ർ എ​ട്ടി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടീ​മും ആ​രാ​ധ​ക​രും. ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വെ, വെ​സ്റ്റ് ഇ​ൻ​ഡീ​സ് തു​ട​ങ്ങി​യ​വ​രെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​യ്ക്ക് അ​ഭി​ഷേ​ക് ഫോ​മി​ലെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.
'ശുഭദിനം.
Previous Post Next Post
3/TECH/col-right