Trending

അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി.

എളേറ്റിൽ:കേരള സർക്കാർ ആയുഷ്  ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ കോഴിക്കോട്, പന്നിക്കോട്ടൂർ  ഗവ: ആയുർവേദ ആശുപത്രിയിലെ കാരുണ്യ  പ്രോജെക്ടിന്റെ ഭാഗമായി അന്താരാഷ്ട്ര  അപസ്മാര ദിനാചരണവും സീഷർ  ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി. 

എളേറ്റിൽ  എംജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചായിരുന്നു പരിപാടി.അപ്രതീക്ഷിതമായി  ഈ രോഗാവസ്ഥ നേരിൽ കണ്ട കുട്ടികൾ ആദ്യം അല്പം പരിഭ്രാന്തരായെങ്കിലും  പിന്നീട് നേഴ്സ് ഫസ്റ്റ് എയ്ഡ് കൊടുക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുകയും പിന്നീട് നടന്ന ഡെമോൺസ്ട്രഷൻ സെഷനിൽ സംശയങ്ങൾ ചോദിക്കുകയും പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

മോക്ക് ഡ്രില്ലിന് ശേഷം കുട്ടികൾക്കായി അപസ്മാര രോഗത്തേക്കുറിച്ചും ഫസ്റ്റ് എയ്ഡ്ന്റെ പ്രാധാന്യത്തേക്കുറിച്ചും അപസ്മാര സമയത്ത്ചെയ്തു  കൂടാത്ത കാര്യങ്ങൾ,അസുഖത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ എന്നിവയെക്കുറിച്ച് കാരുണ്യ മെഡിക്കൽ ഓഫീസർ ഡോ: സ്വാതി കൃഷ്ണ വിശദീകരിച്ചു. ശേഷം കുട്ടികൾക്കായി സ്റ്റെപ് ബൈ സ്റ്റെപ് ഫസ്റ്റ് എയ്ഡ് ഡെമോൺസ്ട്രഷനും നടത്തി. സനത്  ലാൽ.കെ (MPW കാരുണ്യ ), ഷിജി വി (നേഴ്സ് കാരുണ്യ), ശില്പ (ലാബ് ടെക്‌നിഷ്യൻ ), മനോജ് (ഡ്രൈവർ,കാരുണ്യ ), ലീല (അറ്റെൻഡർ ) ഷിനു (ആംബുലൻസ് ഡ്രൈവർ ) എന്നിവർ  പരിപാടിയുടെ ഭാഗമായി.

വാർഡ് മെമ്പർ അയൂബ് പൂക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ  മുഹമ്മദ്‌ ഇസ്മായിൽ കെ കെ അധ്യക്ഷനായി. സ്കൂളിലെ 1800 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right