ഷാർജ: കുട്ടികൾക്കും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടി യു. എ . ഇ ൽ യുണൈറ്റഡ് സി. പി. ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച സാംസ്കാരിക വിരുന്ന് "കിഡ്സ് ഫിയസ്റ്റ -2026" ഷാർജ മുബാറക്ക് സെന്ററിൽ വെച്ച് അരങ്ങേറി. വൈകിട്ട് ആറു മണിമുതൽ ആരംഭിച്ച വിവിധ കലാ - വിനോദ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ യുണൈറ്റഡ് സി പി റ്റി ഫൗണ്ടേഷൻ യു എ ഇ ചെയർമാൻ ഗഫൂർ പാലക്കാട് അധ്യക്ഷത വഹിച്ചു. ഐ എ എസ് വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, യുണൈറ്റഡ് സി പി റ്റി ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പാറക്കാട്ട്, ഷിജി അന്നാ ജോസ്, സൂഫി അനസ് ഡോ. നിഷാദ് ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.
കൺവീനർ സുജിത് ചന്ദ്രൻ സ്വാഗതവും , ട്രഷറർ മനോജ് നന്ദിയും പറഞ്ഞു. പരിപാടികൾ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ആൻ ആൻഡ്രിയ സജീവും ലീബാ മറിയമും സ്റ്റേജ് കൈകാര്യം ചെയ്തു. അൽ നിഷാജ് ശാഹുൽ പരിപാടി നിയന്ത്രിച്ചു.
മോട്ടിമേറ്റ്സ് ഇൻ്റർനാഷണൽ അവതരിപ്പിച്ച മാജിക്ക് , മെന്റലിസം, മോട്ടിവേഷൻ ക്ലാസ് ചടങ്ങിന് മാറ്റുരച്ചു. മഹ്ബൂബ് കുഞ്ഞാണി, മുഹമ്മദ് അഷ്ഹർ, നസീർ അബ്ദുൽകലാം , അനസ് കൊല്ലം, ഹസീന ബീവി, ശബാന സകരിയ , സുരേന്ദ്രൻ, ശരണ്യ സുജിത് എന്നിവർ കുട്ടികൾക്ക് ഉള്ള സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.
യു. എ . ഇ യിലെ പ്രവാസികളായ കുട്ടികൾക്കായ് വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:
INTERNATIONAL