എളേറ്റിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളേറ്റിൽ യൂണിറ്റ് സംഘടിപ്പിച്ച ആശ്വാസ് വിതരണവും, പഞ്ചായത്ത് സാരഥികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പരിപാടി യൂണിറ്റ് പ്രസിഡന്റ് ബിസി മോയിൻ കുട്ടിയുടെ അധ്യക്ഷതയിൽ KVVES ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റിൽ മരണപ്പെട്ട രാജീവിനുള്ള 10 ലക്ഷം രൂപയുടെ ആശ്വാസ് വിതരണം ആശ്വാസ് ചെയർമാൻ AVM കബീർ സാഹിബ് നൽകി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈർ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് NC ഉസൈൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ പിജി മുഹമ്മദ്, KVVES ജില്ലാ ട്രഷറർ ജിജി കെ തോമസ്, വൈസ് പ്രസിഡന്റ്റുമാരായ അഷ്‌റഫ് മൂത്തേടം, എം ബാബുമോൻ, ജില്ലാ സെക്രട്ടറി പി ടി എ ലത്തീഫ്, ഖാദർ ഹാജി, അയ്യൂബ് പൂക്കോട് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ ആദരിച്ചു.
യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസു എളേറ്റിൽ സ്വാഗതവും, ട്രഷറർ മുരളി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS