എളേറ്റിൽ:ഫെബ്രുവരി 12 ന് കൊടുവള്ളിയിലെത്തുന്ന വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്ര വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് കിഴക്കോത്ത് പഞ്ചായത്തിൽ നിന്നും 2000 പേരെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ്. കിഴക്കോത്ത് പഞ്ചായത്ത് കൺവൻഷൻ തീരുമാനിച്ചു.ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി സി.സി സംസ്ഥാന കമ്മിററി അംഗം പി.സി .ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
സി.ടി.ഭരതൻ മാസ്റ്റർ, എൻ.സി ഉസ്സയിൻ മാസ്റ്റർ, എം എ ഗഫൂർ മാസ്റ്റർ, സി.സുബൈർ മാസ്റ്റർ, കെ.കെ ആലി മാസ്റ്റർ, ഗഫുർ മുത്തേടത്ത്, വി.കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ, കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ പ്രസംഗിച്ചു.
കൺവീനർ ഇസ്ഹാഖ് മാസ്റ്റർ പൂക്കോട്ട് സ്വാഗതവും, മുഹമ്മദ് മാസ്റ്റർ മുതുവാട്ടിശ്ശേരി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS