എളേറ്റിൽ: കേരള ഹൈക്കോടതി അഭിഭാഷകനായി എൻറോൾ ചെയ്ത ഹാഫിസ് മുഹമ്മദ് സിനാൻ ബുസ്താനിയെ എസ്.ഡി.പി.ഐ എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി മെമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ എസ്.ഡി.പി.ഐ കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി മോൻടി അബൂബക്കർ, ബ്രാഞ്ച് സെക്രട്ടറി വി. ഹബീബ്, ഹാഫിസ് ജഷീർ മൗലവി, മുനീർ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു.
പരിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കിയ സിനാൻ തഫ്സീർ, ഹദീസ്, ഇസ്‌ലാമിക കർമ്മശാസ്ത്രം എന്നീ വിഷയങ്ങളിലും പഠനം തുടരുന്നുണ്ട്. അറിയപ്പെട്ട പണ്ഡിതനും വാഗ്മിയുമായിരുന്ന പരേതനായ തോട്ടത്തിൽ മുഹിയുദ്ദീൻ മുസ്‌ലിയാരുടെ പൗത്രനും, സ്വാദിഖ് ബുസ്താനിയുടെ മകനുമാണ് അഡ്വ. ഹാഫിസ് മുഹമ്മദ് സിനാൻ.
Tags:
ELETTIL NEWS