*🟨35 സീറ്റുകിട്ടിയാൽ കേരളം ബിജെപി ഭരിക്കും; വീണ്ടും അവകാശവാദവുമായി കെ.സുരേന്ദ്രൻ*
തിരുവനന്തപുരം: 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലാണ് സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചത്. നാലു സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ.
അതു പോലെ കേരളവും ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേന്ദ്രൻ സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് പാർട്ടിയുമായി നടത്തിയ അനുനയ ചർച്ചയെ തുടർന്ന് കൂറുമാറിയ എല്ലാവരും തിരിച്ചെത്തിയിരുന്നു.
*🟨അതിവേഗ റെയിൽ പദ്ധതി: റിപ്പോർട്ട് സമർപ്പിക്കുന്നതിലെ കാലതാമസവും തടസമായി*
തിരുവനന്തപുരം: കേരളത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാനുള്ള അതിവേഗ റെയിൽ പദ്ധതി കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കാത്തതിനെച്ചൊല്ലി തർക്കം രൂക്ഷം. അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം വിശദ പഠനറിപ്പോർട്ട് സമർപ്പിക്കാതിരുന്നതും ബജറ്റ് പ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടാതിരിക്കാൻ കാരണമായതായുള്ള വിമർശനവും ഉയർന്നുകഴിഞ്ഞു.
കേന്ദ്രസർക്കാർ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇ. ശ്രീധരനും കഴിഞ്ഞ ദിവസം മാത്രമാണ് അതിവേഗ പാത റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്.
ഏറെ വിവാദമായ കെ-റെയിലിനു (സിൽവർ ലൈൻപദ്ധതി) ബദലായുള്ള റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിസി) കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ അർധ അതിവേഗ പാതയായാണ് വിഭാവനം ചെയ്യുന്നത്. നേരത്തേയുള്ള കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടില്ല. മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗത്തിലാണ് ആർആർടിസി വിഭവനം ചെയ്യുന്നത്. കെ-റെയിലിനെ വിടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഭൂമി ഏറ്റെടുക്കൽ കൂടുതൽ ആവശ്യമില്ലാത്ത അതിവേഗ പദ്ധതിയാണ് ഇ. ശ്രീധരൻ തയാറാക്കിയത്. സർക്കാർ നിർദേശിച്ച പദ്ധതിയുമായി ഒരു യോജിപ്പുമില്ലാത്ത പദ്ധതി. രണ്ടു പദ്ധതിയും ബജറ്റ് പ്രഖ്യാപനത്തിനു മുന്‍പ് കേന്ദ്രസർക്കാരിനു മുന്നിലെത്തിയിരുന്നില്ല. ഇനി ഇവയിൽ ഏതു പദ്ധതി കേന്ദ്രം തെരഞ്ഞെടുക്കും എന്നതും നിർണായകമാണ്.
*🟨കൂണ് കൃഷിയില്‍ വിപ്ലവത്തിനൊരുങ്ങി കേരളം; കര്‍ഷകസംഘം ഹിമാചലിലേക്ക്*
കൊച്ചി: കേരളത്തില്‍ കൂണ് കൃഷി കൂടുതല്‍ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും നേതൃത്വത്തില്‍ 25 കര്‍ഷകരുടെ ആദ്യസംഘം ഹിമാചല്‍ പ്രദേശിലെ സോളനിലേക്ക് യാത്ര തിരിച്ചു.
വിവിധ ജില്ലകളില്‍നിന്നുള്ള കൂണ് കര്‍ഷകരും സംരംഭകരും ഉള്‍പ്പെടുന്ന സംഘം സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ചില്‍ (ഐസിഎആര്ഡിഎംആര്) ഇന്നു മുതല്‍ ആറ് ദിവസം പരിശീലനത്തില്‍ പങ്കെടുക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപ്പിലാക്കുന്ന സമഗ്ര കൂണ് ഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് പഠനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കൂണ് കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും പത്തംഗ സംഘം സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ച് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കൂണ് കര്‍ഷകരെ പരിശീലനത്തിനായി അയയ്ക്കുന്നത്.
കൂണ് ഇനങ്ങളിലെ കൃഷി സാങ്കേതികത്വം, ആധുനിക കൃഷിരീതികള്‍, കൂണ് ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, വൈവിധ്യമാര്‍ന്ന കൂണ് വിഭവങ്ങള്‍, വാണിജ്യപ്രാധാന്യമുള്ള കൂണ് ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് ലക്ഷ്യം.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ജോയിന്റ് ഡയറക്ടര്‍ പി. ഷക്കീല, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ നൂബിയ ബഷീര്‍, ടി.ആര്. സ്വപ്ന എന്നിവര്‍ പഠന സംഘത്തെ നയിക്കും.
പടം....ഐസിഎആര്കൂണ് കൃഷി പരിശീലനത്തിനായി സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ചിലേക്ക് യാത്ര തിരിച്ച കൂണ് കര്‍ഷക സംരംഭകസംഘം.
*🟨ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കെഎസ്എഫ്ഇ*
ആലപ്പുഴ: കെഎസ്എഫ്ഇയിൽനിന്ന് 2024 മാർച്ചിനുശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർഥികൾ പ്രതിസന്ധിൽ. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ വിവിധ കമ്പനി, ബോർഡുകളിലെ അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 026/2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് ഇതുമൂലം വലയുന്നത്.
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റാണിത്. മെയിൻ ലിസ്റ്റിൽ 3,800 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 4,000 പേരും ഉൾപ്പെടെ 8,000 ഉദ്യോഗാർഥികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ 90 ശതമാനവും കെഎസ്എഫ്ഇയിൽനിന്നാണ്. എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മാസങ്ങൾക്കുള്ളിൽതന്നെ നിയമനം നിലച്ചുപോകുന്ന അവസ്ഥയിലാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ.
2025 ജനുവരിയിൽ 132 ഒഴിവുകളും 2025 ഓഗസ്റ്റിൽ 188 ഒഴിവുകളും റിപ്പോർട്ട് ചെയ്തെങ്കിലും ഇവയെല്ലാം വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു. ഈ കാലയളവിലുണ്ടായ പ്രമോഷൻ, പുതിയ ബ്രാഞ്ചുകൾ, ബിസിനസ് വർധന, റിലീവിംഗ് ഒഴിവുകൾ എന്നിവ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെഎസ്എഫ്ഇയുടെ ബിസിനസ് 84,000 കോടിയായിരുന്ന സമയത്ത് ഏകദേശം 8,300 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ കെഎസ്എഫ്ഇയുടെ ബിസിനസ് 1,10,000 കോടി കടന്നിരിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം 9,017 മാത്രമാണ്. ഏകദേശം 26,000 കോടി രൂപയുടെ ബിസിനസ് വർധന ഉണ്ടായിട്ടും അതനുസരിച്ച് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
പ്രായപരിധി കഴിഞ്ഞ് ഇനി പിഎസ്സി പരീക്ഷയെഴുതാൻ കഴിയാത്ത അനേകം ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയാണ് ഒരു വർഷം മാത്രം കാലാവധി ശേഷിക്കുന്ന ഈ റാങ്ക് ലിസ്റ്റ്.
*🟨🌍"2 എണ്ണക്കപ്പൽ
പിടിച്ചെടുത്ത് മലേഷ്യ*
കോലാലംപുർ: സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി എണ്ണ കടത്തിയെന്ന് സംശയിക്കുന്ന രണ്ട് കപ്പലുകൾ മലേഷ്യ പിടിച്ചെടുത്തു. പെനാങ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെനിന്നാണ് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്റ് ഏജൻസി കപ്പലുകൾ പിടിച്ചെടുത്തത്. ഏത് രാജ്യത്തിന്റെ കപ്പലുകളാണിവയെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. 12.99 കോടി രൂപ വിലമതിക്കുന്ന ക്രൂഡാണ് കപ്പലുകളിലുള്ളത്. ഒരു കപ്പലിൽനിന്നും മറ്റൊന്നിലേക്ക് എണ്ണകൈമാറ്റം ചെയ്യുന്നതിനിടെയാണ് പിടികൂടിയത്. ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോർട്ട്."
*🟨"മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ് അപ്പ്*
തിരുവനന്തപുരം: അഞ്ചു ദിവസമായി നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ, പുരുഷ, വനിത ഇനങ്ങളിൽ കേരളം റണ്ണേഴ്സ്അപ്പായി. തമിഴ്നാടിനാണ് ചാമ്പ്യൻഷിപ്. സമാപന സമ്മേളനം മുൻ മന്ത്രി എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. അത്‍ലറ്റിക്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ധരം വീർ ധില്ലൻ അധ്യക്ഷനായി. മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എ സമ്പത്ത്, ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്റ്റാൻസ് പെർക്കിൻസ്, ഡേവിഡ് പ്രേംനാഥ് എന്നിവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ്, സെക്രട്ടറി ചന്ദ്ര ബാബു, കൺവീനർ അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, ഡോ. രാജീവൻ എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 3000ത്തോളം പേരാണ് മീറ്റിൽ പങ്കെടുത്തത്."
*🟨"രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം; ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം*
ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. 29 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്സിൽ 199 റൺസിന് പുറത്തായിരുന്നു. രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയാണ് കളിയിലെ താരം.സ്കോർ: ഗോവ 355, 199. കേരളം: 526/9d, 29/.
ആദ്യ ഇന്നിങ്സിൽ വലിയ ലീഡ് വഴങ്ങിയ ഗോവയ്ക്ക് രണ്ടാം ഇന്നിങ്സിലും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ സുയാഷ് പ്രഭുദേശായിയെ നഷ്ടമായി. 14 റൺസെടുത്ത സുയാഷിനെ എം ഡി. നിധീഷിന്റെ പന്തിൽ മാനവ് കൃഷ്ണ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ കശ്യപ് ബക്ല (15), അഭിനവ് തേജ്രാന (17) എന്നിവരെയും നിധീഷ് തന്നെ മടക്കി. ക്യാപ്റ്റൻ സ്നേഹൽ കൗതങ്കർ, എൻ പി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.
നാല് വിക്കറ്റിന് 46 റൺസെന്ന നിലയിലായ ഗോവയ്ക്ക് ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേർന്ന 44 റൺസിന്റെ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും പുറത്താക്കി അങ്കിത് ശർമ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒമ്പതാം വിക്കറ്റിൽ ദർശൻ മിസലും അർജുൻ ടെണ്ടുൽക്കറും ചേർന്നുള്ള 60 റൺസിന്റെ കൂട്ടുകെട്ടാണ് ഗോവയെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. 24 റൺസെടുത്ത അർജുൻ ടെണ്ടുൽക്കറെ പുറത്താക്കി അങ്കിത് ശർമ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 55 റൺസെടുത്ത ദർശൻ മിസലിനെ പുറത്താക്കി നിധീഷ്
എം ഡി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. അങ്കിത് ശർമ്മ മൂന്നും ബേസിൽ എൻ പി, അഹമ്മദ് ഇമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ നായരും സച്ചിൻ ബേബിയുമാണ് ഇന്നിങ്സ് തുറന്നത്. ഒരു റണ്ണെടുത്ത സച്ചിൻ തുടക്കത്തിൽ തന്നെ പുറത്തായി. എന്നാൽ അഭിഷേക് ജെ നായരും (19) സൽമാൻ നിസാറും (9) ചേർന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു."
*"അണ്ടർ 19 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ സെമിയിൽ*
ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ പാകിസ്ഥാനെ 58 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 46.2 ഓവറിൽ 194 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
വേദാന്ത് ത്രിവേദിയുടെ (68) അർധ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ തുടങ്ങിയത്. 30 റൺസെടുത്ത വൈഭവ് എട്ടാം ഓവറിൽ വീണു. പിന്നാലെ ക്യാപ്റ്റൻ ആയുഷ് മാത്രെ (0), ആരോൺ ജോർജ് (16) എന്നിവരെ അടുത്തടുത്ത പന്തുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വേദാന്ത് ത്രിവേദി - വിഹാൻ മൽഹോത്ര (21)സഖ്യം പിടിച്ചുനിന്നു. ഇരുവരും ചേർന്ന് 93 62 റൺസ് കൂട്ടിച്ചേർത്തു. ആംബ്രിഷ് (29), കനിഷ്‌ക് ചൗഹാൻ (35), ഖിലൻ പട്ടേൽ (21) എന്നിവരുടെ ഇന്നിങ്‌സുകളാണ് സ്‌കോർ 250 കടത്തിയത്. പാകിസ്താനായി അബ്ദുൾ സുബാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഒരു ഘട്ടത്തിൽ 151/3 എന്ന നിലയിലേക്ക് കുതിച്ച പാകിസ്ഥാൻ 43 റൺസ് കൂട്ടിചേർക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ നേരത്തെ സെമിയിലെത്തിയിരുന്നു. ചൊവ്വയും ബുധനുമാണ് സെമി. ഫൈനൽ വെള്ളിയാഴ്‌ച."
*🟨"ട്വന്റി20 ലോകകപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ*
ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ. പാക് സർക്കാരിന്റേതാണ് തീരുമാനം. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അറിയിപ്പ്. പാക് ടീമിന് ലോകകപ്പിൽ പങ്കെടുക്കുന്നതിന് ഒൗദ്യോഗിക അനുമതി നൽകിയ സർക്കാർ ഇന്ത്യയുമായി കളിക്കാനില്ലെന്ന് വ്യക്തമാക്കി. ഇൗ മാസം 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോകകപ്പ് കളിക്കാത്ത ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കടുത്ത തീരുമാനം.
ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിനെ തുടർന്ന് ബംഗ്ലാദേശിനെ കഴിഞ്ഞയാഴ്‌ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്താക്കിയിരുന്നു. പിന്നാലെ ബംഗ്ലാദേശിനെ പിന്തുണച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‌വി രംഗത്തെത്തി. ലോകകപ്പിൽനിന്ന് പിന്മാറുമെന്ന സൂചനയും നൽകിയിരുന്നു. സർക്കാർ തീരുമാനം അനുസരിക്കുമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് ഇന്ത്യയുമായുള്ള കളിയിൽനിന്നുള്ള പിന്മാറ്റം.
2010നുശേഷമുള്ള എല്ലാ ഐസിസി ചാന്പ്യൻഷിപ്പികളിലും ഇന്ത്യ–പാക് മുഖാമുഖമുണ്ടായിരുന്നു. ഇരു ടീമുകളും പരസ്‌പരമുള്ള പരന്പരകൾ ഏറെക്കാലമായി കളിക്കാറില്ല. ലോകകപ്പും ഏഷ്യാ കപ്പുമൊക്കെ പൊതുവേദിയിലാണ് കളിക്കുക. പാകിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങളെല്ലാം കൊളംബോയിൽ നടക്കും.
അതേസമയം, സംഭവത്തിൽ ഐസിസിയുടെ പ്രതികരണം വന്നിട്ടില്ല."
ശുഭദിനം.
Tags:
KERALA