കൊടുവള്ളി: സോഷ്യൽ മീഡിയ വഴിയുള്ള ക്രൂരമായ സൈബർ അധിക്ഷേപങ്ങളെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവതരമാണെന്നും, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സൈബർ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊടുവള്ളി പ്രസ് ക്ലബ് വാർഷിക യോഗം ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യയും അധിക്ഷേപങ്ങളും നിത്യസംഭവമായി മാറുകയാണ്. മാന്യമായി ജീവിക്കുന്നവരെപ്പോലും യാതൊരു അടിസ്ഥാനവുമില്ലാതെ അപകീർത്തിപ്പെടുത്തുന്ന പ്രവണത വർധിച്ചു വരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ നിലവിലെ നിയമ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കെ.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
എം. അനിൽകുമാർ, വി. ആർ.അഖിൽ , എ.കെ. ലോഹിതാ ക്ഷൻ, ഒ.കെ. ഷംസീർ ഷാൻ, കെ.ടി. റഹൂഫ് സംസാരിച്ചു. സെക്രട്ടറി എൻ. പി.എ. മുനീർ സ്വാഗതവും അഷ്റഫ് വാവാട് നന്ദിയും പറഞ്ഞു.ഭാരവാഹികൾ:അഷ്റഫ് വാവാട് ( പ്രസിഡന്റ്),കെ.കെ. ഷൗക്കത്ത് (വൈസ് പ്രസിഡന്റ്), എൻ.പി.എ. മുനീർ (സെക്രട്ടറി), കെ.ടി. റഹൂഫ് (ജോ.സെകട്ടറി) ഒ.കെ.ഷംസീർ ഷാൻ (ട്രഷറർ).
Tags:
KODUVALLY