Trending

തുണിസഞ്ചി വിതരണം നടത്തി

എളേറ്റിൽ: എളേറ്റിൽ  ജി എം യു പി സ്കൂൾ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽവട്ടോളിയിൽ പ്രവർത്തിക്കുന്ന ARD 80 പൊതുവിതരണ കേന്ദ്രത്തിൽ തുണിസഞ്ചി വിതരണം നടത്തി. കുട്ടികൾ നിർമ്മിച്ച സഞ്ചികളാണ് വിതരണം നടത്തിയത്. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി തുണി സഞ്ചികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈയൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ പദ്ധതി വിശദീകരിച്ചു പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുകയും അതിലൂടെ കുട്ടികൾക്കുള്ള ഉത്തരവാദിത്വം എന്താണെന്നും   നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും  വിശദീകരിച്ചു.

പിടിഎ പ്രസിഡണ്ട് ഫസലു റഹ്മാൻ, സ്റ്റാഫ്‌ സെക്രട്ടറി സി കെ അമീർ, സീഡ് ക്ലബ്‌ കോഡിനേറ്റർമാരായ എൻ പി ധന്യ, സവിത പി മോഹൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right