*ഗൂഗിളിനെതിരെ സ്വകാര്യതാ ലംഘന കേസ്; 570 കോടി നഷ്ടപരിഹാരം നൽകാൻ തയാറെന്ന് ഗൂഗിൾ*
കാലിഫോർണിയ: ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സംഭാഷണങ്ങൾ ഗൂഗിൾ വോയ്സ് അസിസ്റ്റന്റ് രഹസ്യമായി റിക്കാർഡ് ചെയ്യുന്നതിനെതിരേ സ്വകാര്യതാ ലംഘന കേസ്. കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ. എന്നാൽ ഗൂഗിൾ ഒരു തെറ്റും സമ്മതിച്ചിട്ടില്ല.
കോടതി രേഖകൾ പ്രകാരം ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽനിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.
കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റിക്കാർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റിക്കാർഡ് ചെയ്തെന്നാണ് പരാതിക്കാർ ആരോപിച്ചത്.
*🟨🌏പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് മസ്കിന്റെ 'ഗ്രോക്ക്'*🌏🟨
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്റിന് നല്കിയ ആശംസകള്‍ ഇലോണ്‍ മസ്കിന്റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്സിലെ എഐ അസിസ്റ്റന്റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
*
*🟨🌏യുക്രെയ്നില്‍ യാത്രാ ട്രെയിനിന് നേരെ ഡ്രോണ്‍ ആക്രമണം, അഞ്ചു മരണം*🌏🟨
കീവ്: യുക്രെയ്ന് റഷ്യ യുദ്ധം അവസാനിപ്പിക്കാനായി അബുദാബിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും യുക്രെയ്നിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യന്‍ ആക്രമണം തുടരുന്നു. വടക്കുകിഴക്കന്‍ യുക്രെയ്നിലെ സുമി മേഖലയില്‍ യാത്രാ ട്രെയിനിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ ഡ്രോണുകള്‍ സുമി മേഖലയിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിനിനെ ലക്ഷ്യം വെച്ചത്. അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സാധാരണക്കാരായ യാത്രക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനിന് നേരെ നടന്ന ഈ ആക്രമണത്തെ യുക്രെയ്ന് അപലപിച്ചു. അബുദാബിയില്‍ ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഈ ആക്രമണം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ റഷ്യ രക്തച്ചൊരിച്ചില്‍ തുടരുകയാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കി പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ ആക്രമണം.
സമാധാന കരാറിലെത്താന്‍ റഷ്യ ആക്രമണം നിര്‍ത്തണമെന്ന കര്‍ശന നിലപാടിലാണ് അമേരിക്കന്‍ പ്രതിനിധികള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ഡോണ്‍ബാസ് മേഖലയിലെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പുതിയ ആക്രമണങ്ങളിലൂടെ റഷ്യ നല്‍കുന്നത്.
സമാധാന ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും യുക്രെയ്നിലെ യുദ്ധഭൂമിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന അബുദാബി ചര്‍ച്ചകളില്‍ ഈ പുതിയ ആക്രമണങ്ങള്‍ വലിയ തര്ക്കവിഷയമായേക്കും.
🟥🟦⬛✍️
*🟨🌏യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ*
🌏🟨
ദുബായ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തി. ഏബ്രഹാം ലിങ്കൺ എന്ന കൂറ്റൻ വിമാനവാഹിനി, മിസൈൽ നശീകരണ കപ്പലുകളായ ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, സ്പ്രുവൻസ്, മൈക്കിൾ മർഫി എന്നീ കപ്പലുകളാണിവ. പശ്ചിമേഷ്യയിലുള്ള മറ്റു യുഎസ് യുദ്ധക്കപ്പലുകൾക്കൊപ്പം ഇവയും ചേരും.
ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഇറാനെതിരേ വേണ്ടിവന്നാൽ അമേരിക്ക സൈനികനടപടിക്കു മുതിരുമെന്നാണു സൂചന. ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പട പുറപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ സംഘർഷം ആളിക്കത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ പറഞ്ഞിട്ടുള്ളത്. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ അമേരിക്കയ്ക്കൊപ്പം ചേരില്ലെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളും ആക്രമണ ഭീഷണി മുഴക്കി. ഇറാനെതിരായ യുദ്ധം വിനോദയാത്രയാകില്ലെന്ന് ഇറാക്കിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള പറഞ്ഞു.
സംഘർഷസാധ്യതയ്ക്കിടെ ഇറേനിയൻ കറൻസിയായ റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു അമേരിക്കൻ ഡോളറിന് 15 ലക്ഷം ഇറേനിയൻ റിയാൽ ആയിരുന്നു മൂല്യം.
കറൻസി മൂല്യം കുത്തനെ താഴുന്നതും സന്പദ്വ്യവസ്ഥയുടെ തകർച്ചയും പരിഹരിക്കാൻ കഴിയാത്തതിന്റെ പേരിലാണ് ഡിസംബർ അവസാനം ഇറാനിലുടനീളം ജനകീയ പ്രക്ഷോഭമുണ്ടായത്.
പ്രക്ഷോഭത്തിൽ മരിച്ചവർ 6,126 ആയെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി ഇന്നലെ അറിയിച്ചു. ഇതിൽ 5,777 പേർ പ്രക്ഷോഭകർ, 214 സുരക്ഷാ ഭടന്മാർ, 86 കുട്ടികൾ, പ്രക്ഷോഭവുമായി ബന്ധമില്ലാത്ത 49 സിവിലിയന്മാർ എന്നിങ്ങനെയാണ് ഈ സംഖ്യ. ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തവരുടെ സംഖ്യ 41,800 ആയും ഉയർന്നിട്ടുണ്ട്.
🟥🟦⬛✍️
*🟨🌍"ഉണ്ട്,
അതിജീവനക്കരുത്ത്*🌍🟨
പ്രതിസന്ധികളിൽ ഉലഞ്ഞില്ല ■
ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയാണ് ഇൗ
സർക്കാരെന്നതിനാൽ വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ടിവന്നില്ല. വികസനപദ്ധതികളുടെ തുടർച്ച, ക്ഷേമപദ്ധതികളുടെ വിപുലീകരണം, ജീവനക്കാരുടെ ശന്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകൽ എന്നിവയൊക്കെ മുന്നിലുണ്ടായിരുന്നു. ഒന്നും രണ്ടും പ്രളയങ്ങളുണ്ടാക്കിയ കെടുതിയിൽനിന്ന് കരകയറേണ്ടതുമുണ്ട്. അതിനിടയിലാണ് കോവിഡും നിപായും ഉരുൾപൊട്ടൽദുരന്തവും ഒക്കെയുണ്ടായത്. അതൊക്കെ പ്രകൃതിയുണ്ടാക്കിയതാണെന്നു പറയാം. എന്നാൽ, കേന്ദ്രസർക്കാർ രാഷ്‌ട്രീയവിദ്വേഷത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തിനോടും സ്വീകരിക്കാൻ പാടില്ലാത്തതാണ് ചെയ്‌തത്. കേന്ദ്രവിഹിതം വൻതോതിൽ വെട്ടിക്കുറച്ചും വായ്പപരിധിയിൽ കുറവുവരുത്തിയും വിവിധ പദ്ധതികളിലെ പണം പിടിച്ചുവച്ചും പരമാവധി ദ്രോഹിച്ചു. ജിഎസ്‌ടി നഷ്ടപരിഹാരവും നിലച്ചു. എന്നിട്ടും കേരളം തകർന്നുപോയില്ല. ഒരുപാട് മുന്നോട്ടുപോയി. ചെലവുകൾ ചുരുക്കിയില്ല, ജീവനക്കാരുടെ ശന്പളം കുറച്ചില്ല. പക്ഷേ, അനാവശ്യചെലവുകൾ ഒഴിവാക്കിയും തനത് നികുതിയും നികുതിയിതര വരുമാനവും വർധിപ്പിച്ചും ഇതിനെ മറികടന്നു. ചെലവുകൾക്ക് മുൻഗണനാക്രമം നിശ്ചയിച്ചു. ജിഎസ്‌ടി വന്നതോടെ നികുതി വർധിപ്പിക്കാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ലാതായി. സാധാരണനിലയിൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും കടം ഇരട്ടിയാകാറുണ്ട്. അതുണ്ടായില്ല. കാര്യങ്ങൾ ടീമായി ആലോചിച്ചാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിയോടുൾപ്പെടെ ആശയവിനിമയം നടത്തും. ഓരോ വകുപ്പിൽനിന്നും ആവശ്യങ്ങൾ വരുമ്പോൾ കൂടിയാലോചനയുണ്ടാകും. കെഎസ്‌ആർടിസിക്ക് ശന്പളം കൊടുക്കാൻ നേരത്തേ സർക്കാർ സഹായമുണ്ടായിരുന്നില്ല. ഇപ്പോൾ മാസം 50 കോടി നൽകുന്നു.
അത്തരമൊന്ന് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. യഥാർഥത്തിൽ, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമുണ്ടായിരുന്നില്ലേൽ കേരളത്തിന്റെ ഇപ്പോഴത്തെ പെർഫോമൻസ് അനുസരിച്ച്, ഇതിലേക്കാളേറെ നമുക്ക് ചെയ്യാനാകുമായിരുന്നു. അഞ്ചുവർഷംകൊണ്ട്, കിട്ടേണ്ടിയിരുന്ന രണ്ടരലക്ഷം കോടി രൂപയാണ് ഇല്ലാതായത്. അതുകൂടി കിട്ടിയിരുന്നെങ്കിലോ, എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടാകുമായിരുന്നു. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായതാണ് വലിയ ബാധ്യതയായിട്ടുള്ളത്. അത് സർക്കാർ അംഗീകരിക്കുന്നതാണ്; തുറന്നുപറയാൻ മടിയില്ല. 25,000 കോടി രൂപയ്‌ക്കടുത്തുവേണം. കിട്ടാനുണ്ടായിരുന്ന രണ്ടരലക്ഷം കോടിയിൽ ഒരുവർഷത്തെ തുകപോലും വേണ്ട ഇത് കൊടുത്തുതീർക്കാൻ. എങ്കിലും ജീവനക്കാരുടെ ക്ഷാമബത്ത നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയതാണ്.
*നവകേരള ഫോർമുലകൾ ■*
എൽഡിഎഫ് ബജറ്റുകൾ ഓരോ കാലഘട്ടത്തിന്റെയും തുടർച്ചയാണ്. 1957ലെ ഇ എം എസ് സർക്കാരിന്റെ കാലംമുതൽ അത് കാണാം. ഒന്നാം പിണറായി സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടിയുള്ള ശ്രമം തുടങ്ങി. അതിന് വലിയതോതിൽ പൂർത്തീകരണമുണ്ടായത് ഇൗ സർക്കാരിന്റെ കാലത്താണ്. അതുപോലെ കഴിഞ്ഞ സർക്കാർ പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ധാരാളം കാര്യങ്ങൾ ചെയ്‌തെങ്കിൽ ഉന്നതവിദ്യാഭ്യാസമേഖലയിലായിരുന്നു ഇൗ സർക്കാരിന്റെ ഫേ-ാക്കസ്. പത്തുവർഷത്തിനിടയിൽ പല സംസ്ഥാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾ തകരുകയും തൊഴിലവസരം ഇല്ലാതാവുകയും ചെയ്‌തപ്പോഴും കേരളത്തിൽ അങ്ങനെ സംഭവിക്കാതിരുന്നതിന് കാരണം സർക്കാരിന്റെ തുടർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്ത ദൗത്യം അതിന്റെ പതിന്മടങ്ങായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിച്ചത്. ഭാവിയിലും ഇതിന് തുടർച്ചയുണ്ടാകണം. ഏറ്റെടുത്തതെല്ലാം ഇവിടെ അവസാനിക്കേണ്ടതല്ല. ദേശീയപാത നിർമാണവും
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും പൂർത്തിയാക്കണം. വിഴിഞ്ഞത്തെ ആശ്രയിച്ചുള്ള വികസന, വരുമാന സാധ്യതകളെ പ്രയോജനപ്പെടുത്തണം. ഉൽപ്പാദന, സാങ്കേതിക മേഖലയിൽ ഇനിയും വളർച്ചയുണ്ടാകണം, മൂല്യവർധിത മേഖലയിൽ പുതിയ സാധ്യതകൾ തുറന്നിടണം, ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയിൽ കുറെക്കൂടി മുന്നേറണം. കേരളത്തിൽനിന്നുള്ളവർ പുഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയാണ് ഇൗ സർക്കാരെന്നതിനാൽ വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ടിവന്നില്ല. വികസനപദ്ധതികളുടെ തുടർച്ച, ക്ഷേമപദ്ധതികളുടെ വിപുലീകരണം, ജീവനക്കാരുടെ ശന്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകൽ എന്നിവയൊക്കെഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയാണ് ഇൗ
സർക്കാരെന്നതിനാൽ വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ടിവന്നില്ല. വികസനപദ്ധതികളുടെ തുടർച്ച, ക്ഷേമപദ്ധതികളുടെ വിപുലീകരണം, ജീവനക്കാരുടെ ശന്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകൽ എന്നിവയൊക്കെറത്തേക്ക് പോകുന്നതിനുപകരം ഇവിടേക്ക് വന്ന് ജോലി ചെയ്യാനാകുന്ന അവസരങ്ങളുണ്ടാക്കണം. എല്ലാവർക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യം ഉണ്ടാക്കണം. അതിദാരിദ്ര്യം അവസാനിപ്പിച്ച സംസ്ഥാനത്ത് ആ പ്രവർത്തനത്തിന് തുടർച്ചയുണ്ടാകും. സാമൂഹ്യസുരക്ഷയും പ്രധാനമാണ്.
*വലിയ ചലഞ്ച് ■*
അവസാനത്തെ മൂന്നുമാസത്തേക്ക് കരുതിവച്ചിരുന്ന 12,000 കോടിയിൽ 6000 കോടിക്ക് കേന്ദ്രസർക്കാർ അനുമതി തരാതിരുന്നത് വലിയ ചലഞ്ചായിരുന്നു. ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച സമയമായിരുന്നു. ബദൽവഴികൾ കണ്ടെത്തിയില്ലെങ്കിൽ ഗുരുതരമായ
പ്രതിസന്ധിയാകുമെന്ന് ഉറപ്പ്. സീനിയർ ഉദ്യോഗസ്ഥർക്കുൾപ്പെടെ ഇതുണ്ടാക്കിയ മാനസികസംഘർഷം ചെറുതല്ല. ഫയർ ഫൈറ്റിങ്ങായിരുന്നു. 60 മാസത്തെ ഭരണത്തിൽ അവസാനത്തെ രണ്ടോ മൂന്നോ മാസം പ്രശ്‌നങ്ങളുണ്ടാക്കിയാൽ അത് മൊത്തത്തിൽ ബാധിക്കും. ഏകദിന മാച്ചിന്റെ അവസാന ഓവറിൽ എതിർ ടീം നിയമവിരുദ്ധമായി കളിച്ചാലുണ്ടാകുന്നതുപോലെ. ഭരണപരമായിമാത്രമല്ല, രാഷ്‌ട്രീയപരമായും നേരിടണം. അതിനാണ് നേരത്തേ ഡൽഹിയിലും അതിന്റെ തുടർച്ചയായി തിരുവനന്തപുരത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തിയത്.
*പ്രതിപക്ഷനിലപാട് ജനവഞ്ചന ■*
കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തിന് സമരം ചെയ്യേണ്ടിവരുന്നത് പൊതുതാൽപ്പര്യമുയർത്തിയാണ്. കിട്ടേണ്ട പണം കിട്ടിയില്ലേൽ ഒരു സർക്കാർ മോശമാകാൻ വേറൊന്നും വേണ്ട. ഇതൊക്കെ കണ്ട് സന്തോഷിച്ച്, ഉടൻ താഴെ വീഴുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസ് ഫലത്തിൽ ബിജെപിയെ സഹായിക്കുകയാണ്. ദേശീയതലത്തിലെ പ്രതിപക്ഷപാർടികളുടെ നിലപാടുകളിൽനിന്ന് വ്യത്യസ്‌തമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റേത്. സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നതിനെതിരെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളെ ഉൾപ്പെടെ കേരളം യോജിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇൗ വിശാലതാൽപ്പര്യം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനില്ല.
*62 ലക്ഷം പുഞ്ചിരി ■*
കേരളത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമായ വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കാനായതിൽ വലിയ അഭിമാനമുണ്ട്. കെഎഫ്‌സിയിൽനിന്ന് ഉൾപ്പെടെ വായ്‌പയെടുത്താണ് തുടക്കത്തിൽ കാര്യങ്ങൾ നിർവഹിച്ചത്. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് മാതൃകാപദ്ധതിയാണ്.
കിഫ്‌ബിയിലൂടെയുണ്ടായ വികസനം പ്രധാനമാണ്. എന്നാൽ, ക്ഷേമപെൻഷൻ വാങ്ങുന്ന 62 ലക്ഷത്തിലേറെ പേരുടെ മുഖത്തെ പുഞ്ചിരിയെ വാക്കുകളാൽ അടയാളപ്പെടുത്താനാകില്ല. കുടിശ്ശികയെല്ലാം തീർത്ത് 2000 രൂപയാക്കാനായി. അവരുടെ സന്തോഷം പലപ്പോഴും നേരിട്ട് അനുഭവിക്കാനായി. അവരുടെയൊക്കെ സർക്കാരാണിത്. 55,000 കോടിയോളം രൂപയാണ് ക്ഷേമപെൻഷനുവേണ്ടി ചെലവിടുന്നത്."
*📱🪀
🟥🟦⬛✍
*🟨🌍ജാതിവിവേചന ചെറുക്കാനുള്ള യുജിസി ചട്ടത്തിനെതിരെ ബിജെപി*🌍🟨
ന്യൂഡൽഹി ": ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം ഇല്ലാതാക്കാനുള്ള യുജിസി വിജ്ഞാപനത്തിനെതിരെ ബിജെപി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് യുജിസി വിജ്ഞാപനം ചെയ്‌ത ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ 2026’ പിൻവലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. മനൻ കുമാർ എംപി, ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകനും എംഎൽഎയുമായ പ്രതീക് ശരൺ സിങ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൽരാജ് മിശ്രയും രംഗത്തെത്തി. നിർദേശങ്ങളെ ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് അൽവാറും നിർദേശങ്ങൾക്കെതിരെ രംഗത്തെത്തി. ഉത്തർപ്രദേശിലാണ് ശക്തമായ എതിർപ്പുയർന്നത്.
ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. തിങ്കളാഴ്‌ച ലഖ്‌നൗവിലെ ബിജെപിയുടെ 11 ഭാരവാഹികൾ രാജിവച്ചു. ഡൽഹിയിൽ യുജിസി ഓഫീസിന് മുന്നിൽ സവർണ വിദ്യാർഥികൾ പ്രതിഷേധിച്ചു. യുപി ബറേലി സിറ്റി മജിസ്‌ട്രേറ്റ് അലങ്കാർ അഗ്‌നിഹോത്രി രാജിവച്ചു. ജാത്യധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത രോഹിത് വെമുല, പായൽ തദ്‌വി എന്നീ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി ചട്ടങ്ങൾ പുറത്തിറക്കിയത്. വിജ്ഞാപനംപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്‌ക്വാഡ് എന്നിവ ആരംഭിക്കണം. പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികൾ
പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. സ്‌ക്വാഡ് വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ്.
പരാതികൾ കേൾക്കാൻ ഹെൽപ് ലൈനും പ്രവർത്തിക്കണം.
🟥🟦⬛✍️
*🟨🌏പരസ്യത്തിനായി ഹോളിവുഡ് സൈനിന്റെ മുകളിൽ അടിവസ്ത്രം തൂക്കിയിട്ടു; നടി സിഡ്നി സ്വീനിക്കെതിരെ വ്യാപക വിമർശനം*
🌍🟨
ഹോളിവുഡ് : തന്റെ അടിവസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ അതിക്രമിച്ച് കയറി സൈനിനു മുകളിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ട അമേരിക്കൻ നടി സിഡ്നി സ്വീനിക്കെതിരെ വ്യാപക വിമർശനം. നടിക്കെതിരെ നിയമനടപടി ഉണ്ടായേക്കുമെന്നാണ് സൂചന. വില കുറഞ്ഞ പ്രൊമോഷണൽ സ്റ്റണ്ടാണ് നടി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിലും ആവശ്യം ഉയരുന്നുണ്ട്.
കലിഫോർണിയയിലുള്ള പ്രശസ്തമായ ഹോളിവുഡ് സൈനിന്റെ സമീപത്തേക്ക് രാത്രിയിൽ എത്തിയ സ്വീനിയും സംഘവും സൈനിന്റെ അക്ഷരങ്ങളിൽ അടിവസ്ത്രങ്ങൾ തൂക്കിയിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിത്രീകരണത്തിനായി സ്വീനിയും സംഘവും അധികൃതരായ ഫിലിംഎൽഎയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാൽ, ഹോളിവുഡ് സൈനിന്റെ സമീപപ്രദേശങ്ങളിൽ ചിത്രീകരണം നടത്താനുളള അനുവാദം മാത്രമാണ് ഉണ്ടായിരുന്നത്. സ്മാരകത്തിൽ സ്പർശിക്കാനോ അതിൽ കയറാനോ അനുമതി നൽകിയിരുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത് മറികടന്നാണ് രാത്രി സ്വീനിയും സംഘവും സ്മാരകത്തിലെത്തിയത്. നടിക്കെതിരെ സംരക്ഷിത സ്ഥലത്ത് അതിക്രമിച്ചു കയറിയതിന് നിയമനടപടി എടുത്തേക്കുമെന്നാണ് വിവരം. സംരക്ഷിത ലാൻഡ്‌മാർക്കാണ് ഹോളിവുഡ് സൈൻ."
*📱🪀
🟥🟦⬛✍️
*🟨🌏"ഹിന്ദി സിനിമയുടെ വേരുകൾ അറ്റുപോയി, ലക്ഷ്യം വെറും പണം മാത്രം; ബോളിവുഡിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്*🌍🟨
കോഴിക്കോട്: മുഖ്യധാരാ ഹിന്ദി സിനിമകൾക്ക് അതിന്റെ സത്തയും വേരുകളും നഷ്ടപ്പെട്ടതായി നടൻ പ്രകാശ് രാജ്. കോഴിക്കോട് നടന്ന ഒമ്പതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് മലയാളവും തമിഴും, ശക്തമായ ഉള്ളടക്കങ്ങളിലൂടെ മുന്നേറുമ്പോൾ ബോളിവുഡ് വെറും ഉപരിപ്ലവമായ സൗന്ദര്യത്തിനും പണത്തിനും പിന്നാലെയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഹിന്ദി സിനിമകൾ ഇന്ന് ഒരു 'മാഡം തുസാഡ്‌സ് മ്യൂസിയം' പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ എല്ലാം കാണാൻ ഭംഗിയുണ്ട്, എന്നാൽ അവയ്ക്കൊന്നും ഒരു അർത്ഥവുമില്ല. ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇന്നും ഒരുപാട് കഥകൾ പറയാനുണ്ട്.
തമിഴിലെ യുവ സംവിധായകർ ദളിത് പ്രശ്‌നങ്ങളെക്കുറിച്ചും സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ ബോളിവുഡ് കേവലം മൾട്ടിപ്ലക്സ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള വ്യാജ നിർമ്മിതികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ മൂല്യങ്ങളെയും രാഷ്ട്രനിർമ്മാണത്തെയും ഉയർത്തിപ്പിടിച്ചിരുന്ന ഹിന്ദി സിനിമകൾക്ക് ആ വൈകാരിക ബന്ധം നഷ്ടമായി.
'അമർ അക്ബർ ആന്റണി' പോലെ മതസൗഹാർദ്ദം വിളിച്ചോതിയിരുന്ന ആ പഴയ കാലം പോയെന്നും ഇന്ന് ബോളിവുഡ് ഗ്ലാമറിന് പിന്നാലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദി ആർട്ടിസ്റ്റ് ഐ ബികേം' എന്ന സെഷനിൽ പങ്കെടുത്ത പ്രകാശ് രാജിന്റെ വാക്കുകൾക്ക് സദസ്സിൽ നിന്നും വലിയ കയ്യടിയാണ് ലഭിച്ചത്."
🟥🟦⬛✍️
*🟨🌏കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോഗത്തിന് മൂന്ന് വാഹനങ്ങൾ വരെ*
🌍🟨
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാനാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ സ്വകാര്യ കാറുകൾക്ക് പുറമെ മോട്ടോർ സൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ തുടങ്ങിയവയും ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ അനുമതി വ്യക്തിപരമായ ഉപയോഗത്തിനായി മാത്രമാണെന്നും, വാണിജ്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രാലയ ഉത്തരവനുസരിച്ച്, പ്രവാസികൾക്ക് ഒരേ സമയം കൈവശം വയ്ക്കാൻ കഴിയുന്ന വാഹനങ്ങൾ മുന്ന് എണ്ണമായിരിക്കും. നിലവിൽ പ്രവാസികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് പുതുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ നിശ്ചയിച്ച പരിധിയെ കവിയുന്ന വിധത്തിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല.
വാഹനങ്ങളുടെ അമിത വർധന നിയന്ത്രിക്കുക, ഗതാഗത സംവിധാനത്തിലെ ക്രമീകരണം മെച്ചപ്പെടുത്തുക, റോഡുകളിലെ സുരക്ഷ ശക്തിപ്പെടുത്തുക, രജിസ്ട്രേഷൻ സംവിധാനം കൂടുതൽ സുതാര്യമാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു."
🟥🟦⬛✍️
*🟨🌍"ആസിഡ് ആക്രമണം: ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിക്കൂടേയെന്ന് സുപ്രീംകോടതി*
🌍🟨
ന്യൂഡൽഹി: ആസിഡ് ആക്രമണത്തിന് ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ പ്രതികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനനടപടികൾക്ക് ശുപാർശ ചെയ്‌ത് സുപ്രീംകോടതി. ഇരകളുടെ സാമ്പത്തിക പുനരധിവാസം കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ നൽകുന്ന കുറഞ്ഞ തുകയായ മൂന്ന് ലക്ഷം രൂപ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കും പുനരധിവാസത്തിനും ഒന്നുമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ തടയാൻ അസാധാരണമാംവിധം കഠിനമായ ശിക്ഷകൾ തന്നെ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
2009ൽ ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 16 വർഷമായി താൻ നീതിക്കായി പോരാടുകയാണെന്നും എന്നാൽ കീഴ്ക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ കേസ് വാദിക്കാൻ ഏറ്റവും മികച്ച അഭിഭാഷകനെ ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അവർക്ക് ഉറപ്പുനൽകി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആസിഡ് ആക്രമണങ്ങളുടെ വർഷം തിരിച്ചുള്ള പട്ടിക സമർപ്പിക്കാനും കോടതി നിർദേശിച്ചു. എത്ര കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, എത്ര കേസുകൾ കെട്ടിക്കിടക്കുന്നു തുടങ്ങിയ വിവരങ്ങളും, ഇരകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വിവാഹ പദവി എന്നിവയടക്കമുള്ള വിവരങ്ങളും നൽകാൻ കോടതി ആവശ്യപ്പെട്ടു."
🟥🟦⬛✍️
*🟨🌏ഗാന്ധിജിയുടെ ജീവിതവും സംഘപരിവാർ നിലപാടുകളും*🌍🟨
*കവിയെ ക്രാന്തദര്‍ശിയെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്‍ വി കൃഷ്ണവാരിയരുടെ ‘ഗാന്ധിയും ഗോഡ്സെയും’ എന്ന കവിത ഈ യാഥാര്‍ഥ്യത്തെ വര്‍ത്തമാനകാലത്ത് ഓര്‍മപ്പെടുത്തുന്നതുകൂടിയാണ്. ഈ കവിതയില്‍ എന്‍ വി കൃഷ്ണവാരിയര്‍ ഇങ്ങനെ കുറിക്കുന്നുണ്ട്.*
*"അരി വാങ്ങുവാന്‍ ക്യൂവില്‍–- ത്തിക്കി നില്‍ക്കുന്നു ഗാന്ധി;*
*അരികെ കൂറ്റന്‍ കാറി– - ലേറി നീങ്ങുന്നു ഗോഡ്സെ’*
*സാധാരണക്കാരുടെ ഹൃദയത്തില്‍ ജീവിക്കുന്ന ഗാന്ധിജിയും*
അതേസമയം, അധികാരത്തിന്റെ ഉന്നതങ്ങളില്‍ നിലകൊള്ളുന്ന ഗോഡ്സെയും ഇതില്‍ പ്രത്യക്ഷപ്പെടുന്നു. എല്ലാവിധ കാപട്യത്തിന്റെയും ചൂഷണത്തിന്റെയും സാധുജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളുടെയും പ്രതീകമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടയാളംകൂടിയായി ഗോഡ്സെ മാറുകയാണ്.
ഇത്തരം ആശയഗതികള്‍ ഇന്ത്യയില്‍ എത്രത്തോളം മേല്‍ക്കൈ നേടിയിരിക്കുന്നുവെന്നതാണ്, ഗാന്ധി വധക്കേസിലെ പ്രതിയായ സവര്‍ക്കറുടെ ഫോട്ടോ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കപ്പെടുന്നതിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കര്‍, ഗാന്ധി വധക്കേസിലെ പ്രതികൂടിയായിരുന്നു. ഗാന്ധി വധക്കേസിന്റെ വിചാരണവേളയില്‍ തെളിവുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുന്നതില്‍ വന്ന പോരായ്മയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നത്. പൊലീസ് കണ്ടെത്തിയ തെളിവുകള്‍പോലും കോടതിയിൽ എത്തിയില്ലെന്ന വിമര്‍ശവും പില്‍ക്കാലത്ത് ഉയരുകയുണ്ടായി. ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന ഘട്ടത്തില്‍ ജഗനാന്‍ വിശ്വനാഥ് കേത്കര്‍, ഗാന്ധിവധത്തിന് ആഴ്ചകള്‍ക്കുമുമ്പ് അത്തരമൊരു പദ്ധതിയെക്കുറിച്ച് ഗോഡ്സെ തന്നോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിgandhiji . ഇത് വലിയ
വിവാദമായി. ഇന്ത്യന്‍ പാര്‍ലമെന്റിലും ഈ പ്രശ്നം ഉയര്‍ന്നുവന്നു. ഇതിനെ തുടര്‍ന്ന് 1965 മാര്‍ച്ച് 22-ന് ഒരു അന്വേഷണ കമീഷന്‍ പ്രഖ്യാപിച്ചു.
അങ്ങനെയാണ് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്‍ നിലവില്‍വരുന്നത്. ഗാന്ധി വധക്കേസിലെ വിവിധ ഘടകങ്ങളെയെല്ലാം പരിശോധിച്ച കപൂര്‍ കമീഷന്‍ എത്തിയ നിഗമനം അതിന്റെ 25.106 ഖണ്ഡികയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "എല്ലാ വസ്തുതകളും കണക്കിലെടുത്താല്‍ കമീഷന്റെ അഭിപ്രായത്തില്‍ സവര്‍ക്കറും അദ്ദേഹത്തിന്റെ സംഘവും നടത്തിയ, വധം നടത്താനുള്ള ഗൂഢാലോചനയല്ലാതെ മറ്റൊരു സിദ്ധാന്തത്തിന്റെയും വിനാശകാര്യത പ്രവര്‍ത്തിച്ചിട്ടില്ല.’ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ സവർക്കറിന്റെ പങ്കാളിത്തം കണ്ടെത്തിയ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് 1969-ലാണ് സമര്‍പ്പിച്ചത്. എന്നാല്‍, ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പ് 1966 ഫെബ്രുവരി 26-ന് സവര്‍ക്കര്‍ മരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ഉപേക്ഷിച്ചുകൊണ്ടുള്ള മരണമെന്ന് പിന്നീട് അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന ഹിന്ദുത്വവാദികളുടെ സ്വപ്‌നത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗാന്ധിജിയെ കൊലപ്പെടുത്തുകയായിരുന്നു ഹിന്ദുത്വ വര്‍ഗീയവാദികള്‍ ചെയ്തത്. ന്യൂനപക്ഷ ജനവിഭാഗത്തെ പിന്തുണച്ചുകൊണ്ട് നിരാഹാരം നടത്തിയതിനും ഹിംസയുടെ മാര്‍ഗത്തില്‍നിന്ന് വ്യത്യസ്തമായി അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് താന്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് ഗോഡ്സെ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും ഗാന്ധിജിയെയും വിശേഷിപ്പിക്കുന്ന ഭാഗം
പരിശോധിച്ചാല്‍ ഈ ആശയം ആരായിരുന്നു കൊണ്ടുനടന്നതെന്ന് വ്യക്തമാകും: "വിവിധ ജനവിഭാഗങ്ങളുടെ നേതാക്കളെല്ലാം എല്ലായ്‌പ്പോഴും തങ്ങളുടെ ആളുകളില്‍ ആത്മവിശ്വാസം കുത്തിച്ചെലുത്താനും തണുത്തുപോയിക്കൊണ്ടിരിക്കുന്ന ആവേശം പുനരുദ്ദീപ്തമാക്കാനും ശത്രുക്കളുടെ മുമ്പാകെ അവരെ പൗരുഷശാലികളും വിജിഗീഷുക്കളുമാക്കാനാണ് തങ്ങളുടെ കഴിവുകളുടെ പരമാവധി ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, ഇവിടെ സ്വന്തം ജനതയില്‍നിന്ന് പൗരുഷം വലിച്ചെടുത്തുകളയാന്‍ ബദ്ധകങ്കണരായ നേതാക്കളായിരുന്നു നമുക്കുണ്ടായിരുന്നത്.’ ഇത്തരത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജി, സ്വന്തം ജനതയില്‍നിന്ന് ആക്രമണോത്സുകത വലിച്ചെടുത്തവരായിരുന്നുവെന്ന ഗോഡ്സെയുടെ കാഴ്ചപ്പാടുകള്‍തന്നെയാണ് വിചാരധാരയും മുന്നോട്ടുവയ്‌ക്കുന്നത്. ഇതേ പുസ്തകത്തില്‍ ഗാന്ധിജിയെ രാജ്യദ്രോഹി, ഹീനമായ പാപകൃത്യങ്ങള്‍ ചെയ്യുന്ന ആള്‍, ലോകചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകന്‍ എന്നെല്ലാമാണ് വിശേഷിപ്പിക്കുന്നത് എന്ന കാര്യംകൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിൽ പ്രത്യക്ഷപ്പെട്ടതും ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവച്ചുകൊല്ലുന്നത് ചിത്രീകരിച്ചവർ ബിജെപി എംപിമാരായി പാര്‍ലമെന്റില്‍ എത്തിയതും യാദൃച്ഛികമല്ല. ഗോഡ്സെയുടെ ചിതാഭസ്മം ഹിന്ദുരാഷ്ട്രമാകുന്ന ഘട്ടത്തില്‍ നിമജ്ജനം ചെയ്യാന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത്തരമൊരു രാഷ്ട്ര സൃഷ്ടിക്കാണ് സംഘപരിവാര്‍ പരിശ്രമിക്കുന്നത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആര്‍എസ്എസ് നേതാവിനെക്കൊണ്ട് ഗാന്ധി അനുസ്മരണം നടത്തിച്ച ഒരു പത്രവും കേരളത്തിലുണ്ട് എന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേരുകൾ
ആഴത്തില്‍ നമുക്കു ചുറ്റും പല വേഷത്തിലുണ്ട് എന്നത് വ്യക്തമാക്കുന്നതാണ്. ഗാന്ധിവധമെന്നത് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ കരുത്താര്‍ന്ന ഓര്‍മയാണ്. ആ ഓര്‍മകളെ മായ്‌ച്ചുകളയുകയെന്നത് അവരുടെ പ്രധാന നിലപാടുമാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന് ഗാന്ധിവധത്തെ മായ്‌ച്ചുകളയാനിടപെടുന്ന കാവിവല്‍ക്കരണ അജൻഡകളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഗാന്ധിജിയുടെ പാരമ്പര്യങ്ങളെ സംഘപരിവാര്‍ മായ്‌ച്ചുകളയാന്‍ ശ്രമിക്കുമ്പോള്‍, കമ്യൂണിസ്റ്റുകാരുള്‍പ്പെടെ ഗാന്ധിസത്തിന്റെ ഗുണപരമായ എല്ലാ വശങ്ങളെയും അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ബഹുജനപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് നിര്‍ണായകമായ പങ്കാണ് ഗാന്ധിജി വഹിച്ചത്. സര്‍വമതങ്ങളെയും അംഗീകരിക്കുന്ന ബഹുസ്വരതയുടെ പാരമ്പര്യമാണ് ഗാന്ധിജി സ്വീകരിച്ചിരുന്നത്. ഇതുപോലൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരുംതലമുറ വിശ്വസിക്കില്ലെന്നായിരുന്നു ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞത്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഒരുപാട് ചിന്തകളെയും പ്രവൃത്തികളെയും ആഴത്തില്‍ പേറിനില്‍ക്കുന്ന ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അതുകൊണ്ടുതന്നെ ആ ജീവിതത്തെ അത്ഭുതത്തോടെമാത്രമേ വിശകലനം ചെയ്യാനും കഴിയൂ. കമ്യൂണിസ്റ്റുകാര്‍ ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിജി വഹിച്ച പങ്കിനെ എക്കാലവും അംഗീകരിച്ചാണ് മുന്നോട്ടുപോയത്. ഗാന്ധിജിയെ ജനനേതാവായാണ് ലെനിന്‍ കണ്ടത്. ഗാന്ധിജി നേതൃത്വം നല്‍കുന്ന ദേശീയപ്രസ്ഥാനവുമായി സഹകരിക്കരുതെന്ന എം എന്‍ റോയിയുടെ ചിന്താഗതിയെ തള്ളി ഗാന്ധിജി നേതൃത്വം നല്‍കുന്ന പ്രസ്ഥാനവുമായി ഐക്യപ്പെടണമെന്ന നിലപാട്
മുന്നോട്ടുവച്ചത് ലെനിനായിരുന്നു. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്, സമൂഹത്തില്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നവിധം സൂക്ഷ്മതല മാറ്റങ്ങള്‍ക്ക് ഗാന്ധിജി രൂപംനല്‍കിയെന്നാണ്. അയിത്തത്തിനെതിരായ ഗാന്ധിജിയുടെ നിലപാടുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് ഗ്രാംഷി മുന്നോട്ടുവച്ച പാതയിലൂടെയാണ് ഇര്‍ഫാന്‍ ഹബീബും ഗാന്ധിജിയെ വിലയിരുത്തിയത്.
ഹോചിമിനാകട്ടെ വിയറ്റ്നാമില്‍ തനിക്കുള്ള സ്ഥാനമാണ് ഇന്ത്യയില്‍ ഗാന്ധിജിക്കുള്ളതെന്നും ഓര്‍മപ്പെടുത്തി. ഗാന്ധി സിനിമയും അതിന്റെ ആശയങ്ങളുമെല്ലാം ലോകത്ത് പ്രചരിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഗാന്ധിജിയുടെ മഹത്വം കണ്ടറിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ ഇടപെട്ടത്. ഗാന്ധിജി ദേശീയപ്രസ്ഥാനത്തിലും ഇന്ത്യയുടെ രാഷ്ട്രീയസംസ്കാരത്തിലും വരുത്തിയ മാറ്റങ്ങളെ ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തില്‍ ഇ എം എസ് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: "ഗാന്ധിയും അക്കാലത്തെ മറ്റെല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്‌തമായി അദ്ദേഹം ബഹുജനങ്ങളും അവരുടെ ജീവിതവും പ്രശ്നങ്ങളും വിചാര വികാരങ്ങളും അഭിലാഷങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമെന്നുവച്ചാല്‍ പണ്ഡിതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന ഉന്നതതല വാദപ്രതിവാദങ്ങളായിരുന്നില്ല. അത് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനില്‍ക്കുകയും ജനങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കുമായി സാമ്യംപ്രാപിക്കുകയും ചെയ്യുക എന്ന നിസ്വാര്‍ഥസേവനങ്ങളായിരുന്നു.’ അതുകൊണ്ട് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍
മുന്നോട്ടുവച്ച കാഴ്ചപ്പാട് ഏവരും പൊതുവില്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു ഗാന്ധിജിയുടെ ജനനം. വിദേശത്ത് വിദ്യാഭ്യാസം ചെയ്യുകയും അവിടെ പൊതുപ്രവര്‍ത്തനം നടത്തുകയും ചെയ്ത അനുഭവവുമായാണ് ഗാന്ധിജി ഇന്ത്യയിലെത്തിയത്. ടോള്‍സ്റ്റോയിയില്‍നിന്നാണ് തൊഴിലിന്റെ മഹത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗാന്ധിജി സ്വീകരിച്ചത്.
ഇത്തരത്തില്‍ പാശ്ചാത്യ ലിബറല്‍ ആശയങ്ങള്‍ ആദ്യഘട്ടത്തില്‍ ഗാന്ധിജിയെ സ്വാധീനിച്ചതായി കാണാം. ബൗദ്ധദര്‍ശനങ്ങളും അദ്ദേഹത്തിന്റെ ചിന്തകളിലെ പ്രധാന കരുത്തായി നിലനില്‍ക്കുന്നുണ്ട്. അയിത്തത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ ഇതില്‍നിന്നാണ് വികസിക്കുന്നത്. ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യനായാണ് ഗാന്ധിജി ആദ്യഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഗാന്ധിജിയോട് ഇന്ത്യയെ മനസ്സിലാക്കാനാണ് ഗോഖലെ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം സഞ്ചരിക്കുന്നുണ്ട് ഗാന്ധിജി. ഇന്ത്യയെ തിരിച്ചറിയുകയും ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന കാഴ്ചപ്പാടിലേക്കും ഈ അന്വേഷണം ഗാന്ധിജിയെ എത്തിച്ചു. വേഷത്തിലുള്‍പ്പെടെ ഇന്ത്യന്‍ കര്‍ഷക ജനസാമാന്യവുമായി താദാത്മ്യം പ്രാപിക്കുന്ന രീതി അതിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ചു. പാശ്ചാത്യ ലിബറല്‍ ആശയത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ഇന്ത്യന്‍ മണ്ണിലേക്കുള്ള വേരിറക്കംകൂടിയായിരുന്നു അത്. ആധുനിക മുതലാളിത്തത്തിന്റെ വികാസരീതികളെ ഗാന്ധിജിയാകട്ടെ അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ ഹിംസാത്മകതയും യുദ്ധങ്ങളും കൂട്ടക്കൊലയും വളര്‍ത്തുന്ന ഒന്നായാണ് അദ്ദേഹം കണ്ടത്. ഹിംസാത്മകമായ ഇത്തരം രീതികളില്‍നിന്ന് വ്യത്യസ്തമായി ജീവിതത്തെgത്തന്നെ
ഹിംസയ്‌ക്കെതിരായുള്ള പ്രതിരോധമായി വികസിപ്പിക്കാനായിരുന്നു ഗാന്ധിജി ശ്രമിച്ചത്. ബുദ്ധ-–ജൈന ദര്‍ശനംപോലുള്ള സിദ്ധാന്തങ്ങളില്‍നിന്ന് അതിനുള്ള ഊര്‍ജം ഗാന്ധിജി വലിച്ചെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍നിന്ന് മാറിനില്‍ക്കുന്ന സന്യാസത്തിന്റെ വഴിയിലേക്ക് ഗാന്ധിജി നീങ്ങിയില്ല. ബഹുജനസമരത്തിന്റെ പാതയിലേക്കാണ് ഗാന്ധിജി നീങ്ങിയത്. ചമ്പാരന്‍ കര്‍ഷകസമരത്തിലും തുടര്‍ന്ന് അഹമ്മദാബാദ് നെയ്ത്തുതൊഴിലാളികളുടെ സമരത്തിലും ഗാന്ധിജി സജീവമായിത്തീരുന്നത് അങ്ങനെയാണ്. (അവസാനിക്കുന്നില്ല)"
Tags:
KERALA