Trending

റിപ്പബ്ലിക്ക് ദിന സദസ്സ്

കുട്ടമ്പൂർ:ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക്ദിന സദസ്സ് സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിമിഷ പതാക ഉയർത്തുകയും റിപ്പബ്ലിക്ക്ദിന സദസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

ഷാഹിദ് മാസ്റ്റർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. അശോകൻ.പി.കെ ആശംസകൾ നേർന്നു. റിപ്പബ്ലിക് ദിന സദസ്സുമായി ബസപ്പെട്ട് ജനവരി 26 മുതൽ ഫിബ്രവരി 21 വരെ ദിവസങ്ങളിൽ വായനശാല നടത്തുന്ന വിവിധ പരിപാടികളെ കുറിച്ച് സിക്രട്ടറി എം.എ.ഷുക്കൂർ വിശദീകരിച്ചു. 

ടി.കെ.വാസുദേവൻ സ്വാഗതവും എം. മധു നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right