എളേറ്റിൽ: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചോലയിൽ സിറാജുൽ ഉലൂം സെക്കൻഡറി മദ്റസയിൽ നടന്ന അസ്വിറാത്വുൽ മുസ്തഖീം മഹല്ല് & മദ്റസ കുടുംബ സംഗമം മഹല്ല് പ്രസിഡണ്ട് ഇബ്റാഹീം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
ചെറിയ മുഹമ്മദ് ഫൈസി അൽ ഹൈതമി മഹല്ല് സംഗമത്തിന് നേതൃത്വം നൽകി. മഹല്ല് ഖതീബ് മുഹമ്മദ് സഅദ് ഫൈസി പ്രാർത്ഥന നടത്തി. വൈസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് കുട്ടി അധ്യക്ഷനായി. വർക്കിംഗ് സെക്രട്ടറി ടി കെ, ഷരീഫ്, മുഹമ്മദ് നവാസ് ഫൈസി, വി. എം ഹിജാസ് മുഹമ്മദ് സംസാരിച്ചു.
പരിപാടികൾക്ക് എൻ. എസ് മുഹമ്മദ് സിനാൻ, സി ഷാഹുൽ ഹമീദ്, എം കെ ബാദുഷാ റഹ്‌മാൻ, എം കെ മുനവ്വറലി, ഷിറാസ് ചോലയിൽ നേതൃത്വം നൽകി. സുഹൈൽ സ്വാലിഹി, സുബൈർ റഹ്‌മാനി, മുഹമ്മദലി റഹ്‌മാനി, ജംനാസ് അസ്ലമി, മുഹമ്മദ് സ്വാലിഹ് അസ്ഹരി, ഷബീർ അലി അശ്അരി, കെ കെ കാദർ കുട്ടി, മൊയ്തീൻകുട്ടി മാസ്റ്റർ പങ്കെടുത്തു.
Tags:
ELETTIL NEWS