ഉണിക്കുളം ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ കാട്മൂടികിടന്നത് മൂലം കാൽനടയാത്ര പോലും സാധ്യമല്ലാതിരുന്ന വള്ളിൽ വയൽ - കണ്ടോത്ത് താഴം റോഡ് വാർഡ്മെമ്പർ ലതിക കൈതേരിപ്പൊയിലിൻ്റെ നേതൃത്വത്തിൽ ജനകീയമായി ഫണ്ട് സ്വരൂപിച്ച് താൽക്കാലികമായി ഗതാഗത യോഗ്യമാക്കി.
പ്രദേശവാസികൾക്കും നിരവധിയായ സ്കൂൾ വിദ്യാർത്ഥികൾക്കും വാഹനത്തിരക്കില്ലാതെ പൂനൂരിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന
റോഡാണിത്.
വയൽ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ റോഡ് പണിപൂർത്തീകരിച്ചാൽ ഇരുമ്പോട്ടുപോയിൽ ,കൊന്നക്കൽ, മങ്ങാട് ,പുതിയെടുത്ത്മുക്ക് , എളേറ്റിൽ വട്ടോളി തുടങ്ങിയ ഭാഗങ്ങളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിൽ എത്താൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡ് ആകും.
എത്രയും വേഗം റോഡ് പണിപൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags:
POONOOR