Trending

യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിക്കെതിരേ പരാതിയുമായി രാഹുല്‍ ഈശ്വര്‍.

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ യുവതിക്കെതിരേ പരാതിയുമായി രാഹുല്‍ ഈശ്വര്‍. യുവാവിനെതിര ആരോപണമുന്നയിച്ച യുവതിക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്.


ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകാ(41)ണ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂരില്‍ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസില്‍വെച്ച് ബോധപൂര്‍വം തന്നെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 

20 ലക്ഷത്തിലേറെ പേര്‍ വീഡിയോ കാണുകയും നിരവധി പേര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദീപകിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post
3/TECH/col-right