എളേറ്റിൽ: സമസ്ത നൂറാം വാർഷിക പ്രചരണാത്ഥം കിഴക്കോത്ത് പഞ്ചായത്ത് എസ്. കെ.എസ്.എസ്.എഫ് പ്രചരണ സമിതി സംഘടിപ്പിക്കുന്ന കലാജാഥ, പദയാത്ര എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംഘാടക സമിതി ചെയർമാൻ സയ്യിദ് നസീർ കോയ തങ്ങൾ അൽ ഹൈദറൂസി നിർവഹിച്ചു.
ചടങ്ങിൽ ജനറൽ കൺവീനർ മുജീബ് ചളിക്കോട് അധ്യക്ഷനായി. അബ്ദുൽ മുത്തലിബ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. എ മൂസ മുസ് ലിയാർ, എൻ.കെ മുഹമ്മദ് മുസ് ലിയാർ, ഇഖ്ബാൽ യമാനി കത്തറമ്മൽ, അബ്ദുല്ല ഹസൻ ഫൈസി, നവാസ് ഫൈസി, സ്വാലിഹ് അസ്ഹരി, ഹാരിസ് പറക്കുന്ന്, മുജീബ് കൈപ്പാക്കിൽ, ഫസൽ ആവിലോറ , ഫാറൂഖ് പന്നൂർ, ഷംസുദ്ദീൻ ഒഴലക്കുന്ന്, അബ്ബാസ് കോട്ടോപ്പാറ, കെ.പി മുഹമ്മദ്,പി.കെ അബൂബക്കർ മുസ് ലിയാർ, മുഹമ്മദ് കോട്ടോപ്പാറ, സയ്ദ് മറിവീട്ടിൽതാഴം, റഹിം വഴിക്കടവ്, ഷിറാസ് ചോലയിൽ, ഒ.കെ റഫീഖ്, കെ.പി മുജീബ് എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS