Trending

മത്സരപരീക്ഷകൾക്ക് സൗജന്യ പി എസ് സി പരീക്ഷ പരിശീലനം.

പൂനൂർ : ന്യൂനപക്ഷ  ക്ഷേമവകുപ്പിന് കീഴിൽ പൂനൂർ മുബാറക് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2026 ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോളിഡേ ബാച്ചായാണ് ക്ലാസ്സ്‌ നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 25

ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം.  വ്യക്തിഗത വിവരങ്ങൾ,  രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ,  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം. 

ഫോൺ: 9745 166 142
Previous Post Next Post
3/TECH/col-right