HomeELETTIL NEWS കിഴക്കോത്ത് പഞ്ചായത്തിൽ സി.സുബൈർ മാസ്റ്റർ പ്രസിഡന്റും, കെ.കെ. ഉനൈസത്ത് വൈസ് പ്രസിഡന്റും. എളേറ്റിൽ:യു.ഡി.എഫ്. അധികാരം നിലനിർത്തിയ കിഴക്കോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗിലെ സി.സുബൈർ മാസ്റ്റർ പ്രസിഡന്റായും,കെ.കെ. ഉനൈസത്ത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സി.സുബൈർ മാസ്റ്റർ ഒഴലക്കുന്ന് വാർഡിൽ (20) നിന്നും കെ.ഉനൈസത്ത് പൊന്നുംതോറ (4) വാർഡിൽ നിന്നുമാണ് വിജയിച്ചത്. ഇരുവരും റിട്ടേണിംഗ് ഓഫീസറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് അനുമോദന ചടങ്ങും സംഘടിപ്പിച്ചു. Tags: ELETTIL NEWS Facebook Twitter