Trending

താമരശ്ശേരയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. 

അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈലാസ്റ്റ് കമ്പനി ജീവനക്കാരായ തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53), സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.


ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. 

പരിക്കേറ്റ കാർ യാത്രികരായ മൂന്നു പേരെയും താമരശ്ശേരി ഗവർമെൻ്റ് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right