Trending

ഷുക്കൂർ കിനാലൂരിനെ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ ചീഫ് പാട്രണായി തെരഞ്ഞെടുത്തു.

പൂനൂർ: സാമൂഹ്യ ജീവകാരുണ്യ രംഗത്ത്  പ്രവർത്തിച്ചു വരുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ചീഫ് പാട്രണായി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷുക്കൂർ കിനാലൂരിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 15 വർഷമായി ചീഫ് പാട്രണായി സേവനമനുഷ്ഠിച്ച  കെ. മുഹമ്മദ് ഈസയുടെ  പെട്ടെന്നുള്ള വിയോഗത്തിൽ വന്ന ഒഴിവിലേക്കാണ് ഷുക്കൂർ കിനാലൂരിനെ തെരഞ്ഞെടുത്തത്.

ഖത്തർ ആസ്ഥാനമായ എക്കോൺ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ ഷുക്കൂർ കിനാലൂർ, ഗ്രാൻഡ് ഗോൾഡ് ചെയർമാൻ, ഫാസ് ഫൗണ്ടേഷൻ ചെയർമാൻ, കോഴിക്കോട് ഗ്രേറ്റ് മലബാർ ഇനിഷിയേറ്റീവ്, കാലിക്കറ്റ് റോട്ടറി ക്ലബ് സൈബർ സിറ്റി, ടി.ബി.സി. കാലിക്കറ്റ്, കേരള ബിസിനസ് ഫോറം ഖത്തർ (KBF),  ഇന്ത്യൻ കമ്മ്യൂണിറ്റി ബലവന്റ് ഫണ്ട് (ICBF) എന്നിവയുൾപ്പെടെ നിരവധി  സംഘടനകളിൽ അംഗമാണ്.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ  പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, പരിശീലനങ്ങൾക്കായി  കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, അനാഥരായ ഭിന്നശേഷിക്കാർക്ക് സുരക്ഷിത അഭയം ഒരുക്കുന്ന പ്രതീക്ഷാഭവൻ, മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, ദുരന്തനിവാരണ പരിശീലനവും രക്ഷാപ്രവർത്തന സംവിധാനങ്ങളും ഒരുക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ആൻഡ് അഡ്വഞ്ചർ അക്കാദമി, മലപ്പുറം നാഷണൽ ട്രസ്റ്റ് എൽ.എൽ.സി എൻ.ജി.ഒ,  കെയർ എഫ്.എം 89.6 കമ്മ്യൂണിറ്റി റേഡിയോ തുടങ്ങിയവ പ്രവർത്തിക്കുന്നു.

2029 ഓടെ യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്ന ‘കെയർ വില്ലേജ്,  ആണ് ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ  ഭാവിയിലെ പ്രധാന പദ്ധതി. ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ അമരക്കാരനായി ഷുക്കൂർ കിനാലൂർ എത്തുന്നത് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തിപകരും.
Previous Post Next Post
3/TECH/col-right