എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാലയത്തിലെ കുട്ടികളിൽ നിന്നും ശേഖരിച്ച ഉപയോഗപ്രദമായ വസ്ത്രങ്ങൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, ബോട്ടിലുകൾഎന്നിവ ആവശ്യക്കാരുടെ കൈകളിൽ എത്തിച്ചു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശേഖരിച്ച വസ്തുക്കൾ നിർദ്ധനരായവർക്ക് കൈമാറാൻ പർവീൻസ് ഡ്രസ്സ് ബാങ്ക് മാനേജർ എൻ കെ സലാം മാസ്റ്ററെ ഏൽപ്പിച്ചു. പ്രധാന അധ്യാപകൻ എം. വി അനിൽകുമാർ, പിടിഎ പ്രസിഡണ്ട് ആർ. കെ ഫസലുൽ റഹ്മാൻ, അധ്യാപകരായ വി.സി അബ്ദുറഹ്മാൻ, പി.കെ. റംലാ ബീവി,സി.കെ അമീർ,ആർ.കെ ഹിഫ്സുൽ റഹ്മാൻ,എൻ.പി ധന്യ, പി ബബിത, സവിത പിമോഹൻ, സി ജാസ്മിൻ, എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION