Trending

കെ കെ ഉസ്താദ് അനുസ്മരണ സമ്മേളനം നാളെ.

പൂനൂർ: സമസ്ത കേരള
ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കേരളത്തിലെ സുന്നി സംഘടനകളുടെ നേതൃനിരയിലെ പ്രധാനിയുമായിരുന്ന കട്ടിപ്പാറ കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാരെ  ജന്മനാടായ  മങ്ങാട് അനുസ്മരിക്കുന്നു.നാളെ ഉച്ചക്ക് 12 മണിക്ക് കട്ടിപ്പാറയിൽ  കെ കെ ഉസ്താദിന്റെ  ഖബർ സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും . സിയാറത്തിന്  പി  അബൂബക്കർ മുസ്‌ലിയാർ  നേതൃത്വം  നൽകും


വൈകുന്നേരം നാല്  മണിക്ക് മങ്ങാട് ദാറുൽ അമാൻ ക്യാമ്പസിൽ വെച്ച് നടക്കുന്ന സൗഹൃദ സംഗമം അഡ്വ :  പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യും.കട്ടിപ്പാറ ഉസ്താദിന്റെ പഴയകാല സുഹൃത്തുക്കളും സഹപാഠികളും സൗഹൃദ സംഗമത്തിൽ  ഉസ്താദിനെ അനുസ്മരിക്കും.

വൈകുന്നേരം ആറ്  മണിക്ക് നടക്കുന്ന മഹ്ളറത്തുൽ ബദരിയ ആത്മീയ മജിലിസിന്  പി  അബ്ദുൽ അസീസ് സഖാഫി നേതൃത്വം നൽകും.ഏഴു മണിക്ക് അനുസ്മരണ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യും. 
കെ കെ ഉസ്താദിന്റെ ശിഷ്യരിൽ പ്രമുഖനും മലപ്പുറം ജില്ല കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ  ദാരിമി മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് നടക്കുന്ന ആത്മീയ സംഗമത്തിന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡോ :  അവേലത്ത്  സയ്യിദ്  അബ്ദുസ്സബൂർ ബാ ഹസ്സൻ  തങ്ങൾ നേതൃത്വം നൽകും. എ കെ കട്ടിപ്പാറ ,  ജാബിർ നെരോത്ത്,  കബീർ മാസ്റ്റർ എളേറ്റിൽ, കെ പി  മുഹമ്മദലി ബാഖവി , സ്വാദിഖ് സഖാഫി പൂനൂർ ,  റാഫി അഹ്സനി കാന്തപുരം ,  വി എം  റഷീദ് സഖാഫി , മുനീർ സഅദി  പൂലോട് ,  സഹൽ  സഖാഫി കട്ടിപ്പാറ , നവാസ് ബാഖവി കൂരിയാട് , ഫള്ലു റഹ്മാൻ സഖാഫി ,  സൽമാൻ സഖാഫി ,  പി  കെ  അബ്ദുൽ ഹമീദ് സഖാഫി , സലാം മാസ്റ്റർ ബുസ്താനി , ജലീൽ  അഹ്സനി  കാന്തപുരം ,  സി എം  മുഹമ്മദ്‌ റഫീഖ് സഖാഫി ,  അഫ്സൽ അഹ്സനി ,  കെ ടി ജാഫർ ബാഖവി തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right