Trending

യുണൈറ്റഡ് സി പി ടി ഫൗണ്ടേഷൻ:യു. എ.ഇ. കമ്മിറ്റി രൂപീകരിച്ചു

ഷാർജ: ‘നമുക്കൊന്നിക്കാം സുരക്ഷിത ബാല്യങ്ങൾക്കായ്’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് ഇന്ത്യയിലും ജി സി സി രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ ജി ഒ യുടെ യു. എ. ഇ പതിപ്പിന് തുടക്കം കുറിച്ചു.

ഷാർജ അൽ നഹ്ദയിലെ മെലഡി ആർട്സ് ആന്റ് മ്യൂസിക് സെന്ററിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി പി ടി ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര സ്വാഗതം പറഞ്ഞു. സംഘടനയുടെ കർമ്മ പദ്ധതികൾ ഗ്ലോബൽ കോർഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ അവതരിപ്പിച്ചു. 

യു എ ഇ യിലെ പ്രമുഖ മലയാളി നിയമ വിദഗ്ദനും ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻ ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ സാജിദ്, സംഘടനയുടെ പി ആർ ഒ അഞ്ജന സിജു, യു.എ.ഇ കമ്മിറ്റിയുടെ മുൻ ഭാരവാഹികളായ അനസ് കൊല്ലം, നദീർ ഇബ്രാഹിം എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ്‌ കാർത്ത്യാരത്ത് നന്ദി പറഞ്ഞു. 

ഭാരവാഹികൾ:
01. ഗഫൂർ പാലക്കാട്
       ‌ (ചെയർമാൻ )
02. ⁠സുജിത് ചന്ദ്രൻ 
.      ( കൺവീനർ )
03. ⁠മനോജ്‌ കാർത്ത്യാരത്ത് 
.          ( ട്രഷറർ)
04. ⁠അൽ നിഷാജ് ഷാഹുൽ.             (കോർഡിനേറ്റർ )
05. ⁠ഷിജി അന്ന ജോസഫ് 
.    ( വുമൺസ് കോർഡിനേറ്റർ )
06. ⁠അനസ് കൊല്ലം 
.    (വൈസ് ചെയർമാൻ )
07. ⁠നദീർ ഇബ്രാഹിം 
.   ( ജോയിന്റ് കൺവീനർ )
08. ⁠ അബ്ദുൾ സമദ് മാട്ടൂൽ
.   (മീഡിയ കോർഡിനേറ്റർ )
09. ⁠സൂഫി അനസ്
.  (ദുബായ് എമിരേറ്റ്സ് കോർഡിനേറ്റർ )
10. ⁠സൂര്യ സുരേന്ദ്രൻ
 (ഷാർജ എമിരേറ്റ്സ് കോർഡിനേറ്റർ )
11. ⁠ജംഷീർ എടപ്പാൾ 
(അബുദാബി എമിരേറ്റ്സ് കോർഡിനേറ്റർ )
12. ⁠നസീർ ഇബ്രാഹിം
 (അജ്‌മാൻ എമിരേറ്റ്സ് കോർഡിനേറ്റർ)

എക്സിക്യൂട്ടീവ് അംഗങ്ങൾ:
13. അഷ്ഹർ എളേറ്റിൽ 
14. ⁠മുഹമ്മദ്‌ ഷഹദ് 
15. ⁠മെഹബൂബ് കുഞ്ഞാണി 
16. നിഷാദ് ഷാർജ  
17. നാസർ വരിക്കോളി 
18. ഷബ്ന
19. ജിയ ഡാനി

രക്ഷാധികാരികളായി സംഘടനയുടെ എമിറേറ്റ്സിലെ ശിൽപ്പികളിൽ പ്രമുഖരായ ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ,  നിയമ വിദഗ്ദൻ മുഹമ്മദ്‌ സാജിദ്,  പ്രമുഖ വ്യാപാരി ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരേയും തിരഞ്ഞെടുത്തു. 

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമുകളും പുതുതായി ചുമതലയേറ്റ കമ്മിറ്റിക്ക് കീഴിൽ ഡിസംബർ മാസം തന്നെ നടത്തുമെന്നും ഇതിന്റെ തിയ്യതി അടുത്ത സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right