എളേറ്റിൽ: താമരശേരി ജില്ലാ ( വിദ്യാഭ്യാസ ജില്ല) സ്കൗട്ട് ആന്റ് ഗൈഡ്സ് ദ്വിദിന ക്യാപിനു ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പതിനാറ് സ്കൂളിൽ നിന്ന് മൂന്നുറിലധികം വിദ്യാത്ഥികളാണ് പങ്കെടുക്കുന്നത്.
താമരശ്ശേരി ജില്ലാ സ്കൗട്ട് അസോസിയേഷൻ വൈ പ്രസിഡന്റ് ഇ രാജൻ ഉദ് ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം സിറാജുദ്ദീൻ അധ്യക്ഷനായി.
ജില്ലാ ട്രയിനിങ്ങ് കമ്മീഷണർ വിനോദിനി, രമ ടീച്ചർ, ഷീൻ ജേക്കബ്, മുഹമ്മദ് അച്ചിയത്ത്, സതീഷ് കുമാർ നടുവണ്ണൂര്, ശംസുദ്ദീൻ, സുഹറ ടീച്ചർ, പി.ടി ഫിലിപ്പ്, കെ.പി അഫ്സൽ എന്നിവർ സംബന്ധിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.