Trending

എസ്ഡിപിഐ വാർഡ് കൺവെൻഷനും കുടുംബ സംഗമവും നടത്തി.

എളേറ്റിൽ: ഇരുപതാം വാർഡ് സ്ഥാനാർത്ഥി റംല റസാഖിന്റെ പ്രചരണാർത്ഥം എസ്ഡിപിഐ വാർഡ് കൺവെൻഷനും കുടുംബ സംഗമവും നടത്തി. പരിപാടി പി.ടി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെടുകാര്യസ്ഥതയുടെ പര്യായമായ യുഡിഎഫ് ഭരണസമിതിക്ക്  എൽഡിഎഫ് നിഷ്‌ക്രിയത്തതിന്റെ ശീതളിമ കൊണ്ട് പിന്തുണ നൽകുന്നതാണ്   കിഴക്കോത്ത് പഞ്ചായത്തിന്റെ വികസന മുരടിപ്പിന്റെ കരണമെന്ന് അദ്ദേഹം ആരോപിച്ചു. 

യുഡിഎഫിന്റെയും,എൽഡിഎഫിന്റെയും പാച്ചുവും ഗോപാലനും കളികൊണ്ട് ഹനിക്കപ്പെടുന്നത്  പാവപ്പെട്ടവന്റെ അവകാശങ്ങളാണ്, അവഗണിക്കപ്പെടുന്നത് സാധാരണക്കാരന്റെ ആവശ്യങ്ങളാണ്.
ആശ യപരമായും, ക്രിയാത്മകമായും സംഘടനാ ശേഷി കൊണ്ടും  യുഡിഎഫിന് ബദലാവാൻ എസ്ഡിപിഐക്കു മാത്രമേ കഴിയൂ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

ജനങ്ങൾ അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ  ഭരണസമിതിയുമായി ഒത്തു കളിക്കുന്ന എൽഡിഎഫ് ആശയപരമായും  സംഘടനാപരമായും നാൾക്കുനാൾ ദുർബലമാവുകയാണെന്ന് അഹമ്മദ് വിലയിരുത്തി . 

വാർഡ് പ്രസിഡന്റ് എംപി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വി ഹബീബ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി പി യൂസഫ്, ആബിദ് പാലക്കുറ്റി, സെക്രട്ടറി മോൻടി അബൂബക്കർ, സ്ഥാനാർത്ഥി റംല റസാഖ് എന്നിവർ സംസാരിച്ചു. എം കെ സമദ്  നന്ദി പറഞ്ഞു
Previous Post Next Post
3/TECH/col-right