മങ്ങാട്:കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ.എം.എസ്.പി. യുടെയും, മങ്ങാട് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാന്തപുരം പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾ സംഘടിപ്പിച്ചു.
ക്യാമ്പിന് മങ്ങാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ലത കെ കെ, പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം. എന്നിവർ നേതൃത്വം നൽകി.
പ്രൊജക്ട് ഡോക്ടർ റിത പി സെയ്ദ് മുഹമ്മദ്, മങ്ങാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ഷഫ്ന ടി ടി , രൻജിത്ത് എസ്, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ ICTC കൗൺസിലർ നിഷിത വിൻസൺ,ലാബ് ടെക്നീഷ്യൻ നിമ്മി ഗോപിനാഥ്, ആശാവർക്കർ കെ എം തങ്കമ്മ എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി.
ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ജീവിതശൈലീ രോഗനിർണ്ണയം, ക്ഷയരോഗം, മലേറിയ, ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി മുതലായവയുടെ പരിശോധനയും നടത്തിയിരുന്നു.
പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി,മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം എന്നിവരും സന്നിഹിതരായിരുന്നു.
Tags:
POONOOR