Trending

സാധ്യം - പഠനം ലളിതം പരിഹാര ബോധന പദ്ധതി.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ  ‘സാധ്യം പഠനം ലളിതം പരിഹാര ബോധന പദ്ധതി’ ആരംഭിച്ചു. പഠന പിനാക്കാവസ്ഥക്കുള്ള പ്രധാന കാരണമായ നിരക്ഷരത പൂർണമായും ഇല്ലാതാക്കി മികവ് ഉറപ്പ് വരുത്തുന്നതിനുള്ള രണ്ടര മാസത്തേക്കുള്ള ഭാഷ പഠന പദ്ധതിയാണിത്.

രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള  ശില്പശാല പ്രശസ്ത  സാഹിത്യകാരനും മോട്ടിവേഷൻ സ്പീക്കറുമായ മജീദ്  മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി  കെ മഹേഷ് അധ്യക്ഷനായി. ലൈഫ്  കോച്ചും ഇൻ്റർ നാഷനൽ ട്രെയിനറുമായ   അബ്ദു മാനിപുരം മുഖ്യപ്രഭാഷണം നടത്തി.

സീനിയർ അസിസ്റ്റൻറ് വി അബ്ദുൾ സലീം,  എസ് ആർ ജി കൺവീനർ  കെ അബ്ദു സലീം, അക്കാദമിക് കോഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, ഡോ. സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സി കെ മുഹമ്മദ് ബഷീർ, സി പി റജിന, എം എസ് സതീഷ് കുമാർ, ഹാബിറ്റസ് അഡ്മിൻ അബ്ദുൾ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ട്രെയിനർ ഇഹ്ജാസ് നജീബ്  കോഴ്സ് ബ്രീഫിങ്ങ് നടത്തി. ശ്രദ്ധ കോഡിനേറ്റർ ഷിജിന പോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിച്ച് അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right