Trending

കിഴക്കോത്ത് 20-ാം വാർഡിൽ റംല റസാഖ് SDPI സ്ഥാനാർത്ഥി.

എളേറ്റിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കിഴക്കോത്ത് പഞ്ചായത്ത് 20-ാം വാർഡിലേക്കുള്ള SDPI സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.  കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് സ്ഥാനാർത്ഥി നിർണയം നടന്നത്. 

വിം ഇന്ത്യാ മൂവ്മെൻ്റ് (WIM) മണ്ഡലം കമ്മിറ്റിയംഗവും സാമൂഹ്യ പ്രവർത്തകയുമായ റംല റസാഖ് ആണ്  SDPI സ്ഥാനാർത്ഥി. 2010 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഒഴലാക്കുന്ന് വാർഡിൽ മത്സരിച്ച് കരുത്ത് തെളിയിച്ച റംല റസാഖ്  LDF നെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി.

"അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം" എന്ന വളരെ പ്രസക്തമായ മുദ്രാവാക്യവുമായാണ് പാർട്ടി ഇത്തവണ ജനങ്ങളിലേക്ക് ഇറങ്ങുന്നത്. സ്ത്രീ ശാക്തീകരണം സാമൂഹിക ശാക്തീകരണത്തിൻ്റെ ഭാഗമാണെന്നും സംവരണത്തിലൂടെ മാത്രമേ സ്ത്രീകൾക്ക് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാൻ അവസരം നൽകുകയുള്ളു എന്ന മുഖ്യധാരാ പാർട്ടികളുടെ നയങ്ങൾക്കെതിരെയുള്ള പോരാട്ട പ്രഖ്യാപനം കൂടിയാണ് 20-ാം വാർഡിൽ റംലയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പാർട്ടി ലക്ഷ്യം വെക്കുന്നതെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right