എളേറ്റിൽ: മർകസ് വാലിയിൽ പ്രവർത്തിച്ചുവരുന്ന ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്ന് ഒരു വിദ്യാർത്ഥി കൂടി വിശുദ്ധ ഖുർആൻ പൂർണമായി മനപാഠമാക്കി. കൊടുവള്ളി നടമ്മൽ പോയിൽ സ്വദേശി കാഞ്ഞിരക്കണ്ടി ഇബ്റാഹീം സഖാഫിയുടെയും വെണ്ണക്കോട് ഉമ്മു സുലൈമിന്റെയും മകൻ മുഹമ്മദ് മുസ്തഹ് ആണ് പഠനം പൂർത്തിയാക്കിയത്.
എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയാണ് മിസ്തഹ്. വിദ്യാർത്ഥിയുടെ ഹിഫ്ള് പഠന പൂർത്തീകരണ സംഗമം നൂറേ ഹിത്താം വ്യാഴാഴ്ച ഹിഫ്ള് ക്യാമ്പസിൽ നടക്കും.
Tags:
ELETTIL NEWS