പൂനൂർ : പൂനൂർ ജിഎംഎൽപി സ്കൂളിൽ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു.വൈസ് പ്രസിഡൻറ് നിജിൽ രാജ് മുഖ്യാതിഥി ആയിരുന്നു.
വാർഡ്മെമ്പർ സി.പികരീംമാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ,പിടിഎ പ്രസിഡണ്ട് മുനീർമോയത്ത്,എസ്എംസി ചെയർമാൻ മുഹമ്മദ് ഷാഫി,എംപിടിഎ പ്രസിഡണ്ട് ഫസ്‌ന,തുഫൈൽ പാണ്ടിക്കൽ,ഫസീല,ഷൈമ എ.പിഎന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് സ്വാഗതവും അരുണ കെ നന്ദിയും പറഞ്ഞു.
Tags:
EDUCATION