കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച MCF (Material Collection Fasility) ന്റെ ഉദ്ഘാടനം ഡോ:എം.കെ മുനീർ MLA നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്താണ് സ്ഥാപനം നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ MCF കൂടിയാണ് ഇത്. ഏറ്റവും പുതിയ ആധുനിക മെഷിനറികൾ സ്ഥാപിച്ചാണ് MCF പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഹരിത കർമ്മസേനാംഗങ്ങൾ മാസം തോറും വീടുകളിലും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ച് റീസൈക്ലിങ്ങിനായി ഉപയോഗപ്പെടുത്തുകയാണ് പ്രധാനപ്രവർത്തനം.
ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചതോടെ പുഴകളിലും, പറമ്പുകളിലും അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് വിടുതൽ വന്നു കൊണ്ടിരിക്കുകയാണ്.
മുഖ്യാഥിതിയായി കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽകുമാർ സിംഗ് IAS പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ രാകേഷ്കുമാർ KAS മാലിന്യമുക്ത കാലത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സംസാരിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായും,വാർഡുകൾ മാലിന്യമുക്ത വാർഡുകളായും പ്രഖ്യാപനം കഴിഞ്ഞതാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. മിനി MCF കൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നു.
MCFന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനറിപ്പോർട്ട് അസിസ്റ്റന്റ് സെക്രട്ടറി പി.വി ശ്രീകുമാർ അവതരിപ്പിച്ചു.
ബിന്ദു സന്തോഷ് (വൈസ് പ്രസിഡണ്ട്), റംസീന നരിക്കുനി (ജില്ല പഞ്ചായത്ത് മെമ്പർ ), സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ AK അബൂബക്കർ, അഷ്റഫ് തണ്ടിയേക്കൽ, ബേബി രവീന്ദ്രൻ,ജനപ്രതിനിധികളായ അനിത രവീന്ദ്രൻ, മുഹമ്മദ് മോയത്ത്, സൈനബ നാസർ,സെക്രട്ടറി നൗഷാദലി എം.പി., ഹാരിസ് അമ്പായത്തോട് (ആസൂത്രണ സമിതി വൈസ് ചെയർമാൻ), സലാം മണക്കടവൻ, KR ബിജു, ഷാഫി കോളിക്കൽ, മുഹമ്മദ് റിഫായത്ത്, പി.സി.തോമസ്, സലീം പുല്ലടി, കെ.വി.സെബാസ്റ്റ്യൻ, ഷൈജ ഉണ്ണി (ചെയർ പേഴ്സൺ, കുടുംബശ്രീ), നിഷ ബിനു (സെക്രട്ടറി, ഹരിത കർമ്മസേന) എന്നിവർ ആശംസകൾ നേർന്നു.
Tags:
THAMARASSERY