കോടഞ്ചേരി: ചാലിപ്പുഴയിൽ ചെമ്പുകടവ് ഭാഗത്ത് കുഴിമറ്റത്തിൽ കടവിൽ വിദ്യാർത്ഥിയായ യുവാവ് മുങ്ങി മരിച്ചു. കണ്ണോത്ത് കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിന്റെ മകൻ അനീഷ് (19)ആണ് മുങ്ങി മരിച്ചത്.
വൈകിട്ട് നാലുമണിയോടെ ആണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മാതാവ്: ദേവു
സഹോദരി :അഞ്ചു