കിഴക്കോത്ത് :കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കച്ചേരിമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഡോക്ടർ എം കെ മുനീർ MLA ഉദ്ഘാടനം ചെയ്തു. MLA യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂർത്തീകരണത്തിനായി പന്ത്രണ്ട് ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സാജിദത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസ്‌ന അസ്സയിൻ, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, വഹീദ കയ്യലശ്ശേരി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ,അസിസ്റ്റന്റ് എഞ്ചിനീയർ റസീന എൻ പി, മെഡിക്കൽ ഓഫീസർ ശ്രീജ കെ ജെ,എം എം അബ്ദുള്ള, പി ഉമ്മർ, സിദ്ധീഖ് മലബാരി, പി എം ഹംസ, മോയിൻകുട്ടി എം കെ,വി കെ അഷ്‌റഫ്, പി അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODUVALLY