Trending

കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ നടപടിയുമായി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിക്കാൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി യോഗം തീരുമാനിച്ചു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ലൈസൻസുള്ള തോക്ക് കൈവശമുള്ളവർ ഗ്രാമപഞ്ചാത്ത് ഓഫീസുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പഞ്ചായത്തിനകത്തുള്ള ഷൂട്ടർമാരെ കിട്ടിയില്ലെങ്കിൽ പുറത്തു നിന്ന് കൊണ്ടുവരാനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. സാജിദത്ത് അറിയിച്ചു.
Previous Post Next Post
3/TECH/col-right