Trending

ഫ്രഷ് കട്ട് ഫാക്ടറി കത്തി നശിച്ചു:തീ അണക്കാനായത് മണിക്കൂറുകൾക്ക് ശേഷം.

താമരശേരി :ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ 13 വാഹനങ്ങൾ പൂർണമായി അഗ്നി ക്കിരയായി. രണ്ട് വാഹനങ്ങൾ തകർത്തു. ഫാക്ടറിക്ക് മുന്നിൽ തെരുവ് യുദ്ധമാണ് അരങ്ങേറിത്.



മൂന്ന് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് ആണ് തീ അണച്ചത്. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർ തല്ലിതകർത്തിട്ടുണ്ട്. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.

നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍.
മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധം.

കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്താൻ ഉദ്യോഗസ്ഥ രുടെയും രാഷ്ട്രീയ നേതാക്കളുടെ യും സഹായം തേടിയിരുന്നെങ്കിലും അവയെല്ലാം ഫാക്ടറി ക്കനുകൂല നിലപാടുകളാണ് ഇത് വരെ സ്വീകരിച്ചത് എന്ന ബോധ്യമാണ് ഇത്തരം ഒരു സംഭവത്തിന് വഴി വെച്ചത് എന്ന് നാട്ടുകാർ പറയുന്നു.
Previous Post Next Post
3/TECH/col-right