Trending

കല്ലേറ്, ടിയര്‍ഗ്യാസ്, ലാത്തിച്ചാര്‍ജ്; താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം.

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. 


പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ താമരശ്ശേപി സിഐ സായൂജ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു.

ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചു പൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

താമരശേരിയിൽ വൻ സംഘ‍ർഷം; കല്ലേറും കണ്ണീർവാതക പ്രയോ​ഗവും; ഫാക്ടറിക്ക് തീയിട്ടു.

താമരശേരി: താമരശേരി കട്ടിപ്പാറയിൽ മാലിന്യ സംസ്‌കരണ ഫാക്ടറിക്കെതിരായ സമരത്തിൽ സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിൽ കോഴിക്കോട് റൂറൽ എസ്‌പിക്കും താമരശേരി സി ഐക്കും ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയായിരുന്നു പ്രതിഷേധം. ഫാക്ടറിക്ക് സമരക്കാർ തീയിട്ടു.

2019ലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നുമുണ്ടാകുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ നാളുകളായി സമരം നടക്കുന്നുണ്ടായിരുന്നു. ചൊവ്വ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരത്തോടെ ഫാക്ടറിയിൽനിന്നുള്ള വാഹനങ്ങൾ സമരക്കാർ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക്
 നീങ്ങുകയുമായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right