താമരശ്ശേരി:താമരശേരി ഫ്രഷ് കട്ട് ഫാക്ടറി സമരത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ 321 പേർക്കെതിരെ കേസെടുത്ത് പോലീസ്.ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റുമായ ടി.മെഹറൂഫാണ് ഒന്നാം പ്രതി.
കലാപം,വഴിതടയല്‍,അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഏഴ് എഫ്‌ഐആർ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തു.നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. കണ്ണൂർ റേഞ്ച് ഡിഐജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസും, യൂത്ത് ലീഗും പ്രദേശത്ത് ഇന്ന് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ,കൂടത്തായി, ചക്കിക്കാവ്,താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ,അണ്ടോണ,കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്,കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി,ഓർങ്ങട്ടൂർ,മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Tags:
THAMARASSERY