പൂനൂർ: കെ ബി എസ് എ യുടെയും കെ ഡി ബി എ യുടെയും സഹകരണത്തോടെ പൂനൂരിലെ പി.എസ്.എഫ്.എ മോകായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോനെക്സ് സൺറൈസ് ഓൾ കേരള ജൂനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് – 2025 ആവേശഭരിതമായ മത്സരങ്ങളോടെ സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലികാ- ബാല താരങ്ങൾ പങ്കെടുക്കുത്ത ഈ ടൂർണമെന്റ് ഒക്ടോബർ 19, 20 തീയതികളിലായി നടന്നു.
പി.എസ്.എഫ്.എ പ്രതിനിധി ഷറീജ് കെ പി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം അപർണ ബാലൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
പി.എസ്.എഫ്.എയിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.
🏸 വിവിധ വിഭാഗങ്ങളിലെ വിജയികൾ.
GD U15 (ഗേൾസ് ഡബിൾസ്)
🥇 അനാമിക ദാസ് – സായ അവിനാഷ് (Kozhikode)
🥈 ധ്വനി നന്ദഗോപൻ – ശിവഗംഗ എ (Alappuzha/Kollam)
BD U15 (ബോയ്സ് ഡബിൾസ്)
🥇 ഹർഷവർധൻ ബ്രിജേഷ് – മാധവ് പ്രശാന്ത് (Kozhikode)
🥈 അലക്സാണ്ടർ സന്തോഷ് – ശ്രീഹർഷ് എസ് (Wayanad/Kannur)
GS U15 (ഗേൾസ് സിംഗിൾസ്)
🥇 ആരാധ്യ അർജുൻ ഗെയ്ക് വാദ് (Kozhikode)
🥈 റോന എൻ രാജ് (Kozhikode)
BS U15 (ബോയ്സ് സിംഗിൾസ്)
🥇 ഹർഷവർധൻ ബ്രിജേഷ് (Kozhikode)
🥈 അലക്സാണ്ടർ സന്തോഷ് (Wayanad)
GD U13 (ഗേൾസ് ഡബിൾസ്)
🥇 ആരാധ്യ അർജുൻ ഗൈക്വാഡ് – അനന്ധിത (Kozhikode/Kannur)
🥈 ധ്വനി നന്ദഗോപൻ – ശിവഗംഗ എ (Alappuzha/Kollam)
BD U13 (ബോയ്സ് ഡബിൾസ്)
🥇 ഇശൻദേവ് ഐവതുക്കൽ – മയൂഗ് സുന്ദർ ബി (Kannur/Kasaragod)
🥈 ആരോൺ മിസ്റ്റിൻ പി – ആരോൺ പോൾസൺ (Thrissur)
GS U13 (ഗേൾസ് സിംഗിൾസ്)
🥇 ശിവഗംഗ എ (Kollam)
🥈 ജിഹാര ഷിനു (Kozhikode)
BS U13 (ബോയ്സ് സിംഗിൾസ്)
🥇 ഹാദി ഹംദാൻ കെ കെ (Kozhikode)
🥈 ഇശൻദേവ് ഐവതുക്കൽ (Kannur)
BD U11 (ബോയ്സ് ഡബിൾസ്)
🥇 ഗോവിന്ദ് എം ബിനോയ് – പർവൻ കെ (Ernakulam/Kannur)
🥈 ആഗ്നേയ് ആർ സുമിത്ത് – ദാമിൻ മെഹ്ദി (Kozhikode)
GS U11 (ഗേൾസ് സിംഗിൾസ്)
🥇 ശിവഗംഗ എ (Kollam)
🥈 ധ്വനി നന്ദഗോപൻ (Alappuzha)
BS U11 (ബോയ്സ് സിംഗിൾസ്)
🥇 പർവൻ കെ (Kannur)
🥈 ദാമിൻ മെഹ്ദി (Kozhikode)
GS U9 (ഗേൾസ് സിംഗിൾസ്)
🥇 ശ്രീഹർഷിത ജെ എസ് (Kozhikode)
🥈 അനിക പല്ലവി (Kozhikode)
BS U9 (ബോയ്സ് സിംഗിൾസ്)
🥇 ആദം മുഹമ്മദ് ബിൻ റാഷിദ് (Kozhikode )
🥈 ഇവാൻ മാത്യു ജോർജ് (Ernakulam)
യോനക്സ്-സൺറൈസ് മുഖ്യ സ്പോൺസറാണ്. എസ്.ബി.ഐ, ഡെക്കാത്ത്‌ലോൺ, പെലോട്ടൺ, പ്ലേവെൽ സ്പോർട്സ്, ഗൾഫ് ബേക്ക്, കാവേരി ഹോം സെന്റർ, ഇ .വി.എസ് മോട്ടോഴ്സ്, ഗോഡ്സോൺ ഫോറിൻ സ്റ്റഡി സെന്റർ, ദേശീയ ആയുർവേദ, ഒറെക്സ് ബാറ്ററി സൊല്യൂഷൻസ്, ഗ്യാലക്സി ഇന്റീരിയോസ്, ദേശീയ ആയുർവേദിക് ഫർമസി, ആനപ്പാറ ഗ്രൂപ്പ്, അഡ്മാസ്സ് സ്പോർട്സ്, തുടങ്ങിയ സ്ഥാപനങ്ങൾ സഹപ്രായോഗിക പിന്തുണ നൽകി
പി.എസ്.എഫ്.എയുടെ നേതൃത്വത്തിലുള്ള ഈ ടൂർണമെന്റ്, സംസ്ഥാനതലത്തിൽ ഉയർന്നുവരുന്ന യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയായി. പ്രേക്ഷകരുടെയും താരങ്ങളുടെയും മികച്ച പങ്കാളിത്തം ഈ പരിപാടിയെ വിജയകരമാക്കി.
ടൂർണമെന്റ് കോർഡിനേറ്റർ അർജുൻ സേട്ടു സ്വാഗതവും കൺവീനർ സജ്ജാദ് കെ കെ നന്ദിയും പറഞ്ഞു.
Tags:
SPORTS