എളേറ്റിൽ:എളേറ്റിൽ വായനശാലയുടെ സ്ഥാപക സെക്രട്ടറിയും അധ്യാപകനുമായിരുന്ന പി.ഉസ്മാൻ മാസ്റ്ററുടെ സ്മരണാർത്ഥം എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയവും, ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ നാലാമത് ബാലസാഹിത്യ പുരസ്കാരത്തിന് അധ്യാപകനും യുവ എഴുത്തുകാരനുമായ ടി.വി. ദിനേശന്റെ കുറ്റിപ്പെൻസിലിൻ്റെ കൂട്ടുകാരി എന്ന ബാലനോവൽ തെരഞ്ഞെടുക്കപ്പെട്ടു.
ഒരു കുറ്റിപ്പെൻസിലും കുട്ടിയുമായുള്ള ഹൃദ്യമായ വർത്തമാനങ്ങളിലൂടെ പുതിയ കാലത്തെ ബാല്യത്തിന്റെ വേവലാതികൾ വരച്ചിടുന്ന ഈ ബാലനോവൽ, നമ്മുടെ ബാലസാഹിത്യത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ പി.പി.ശ്രീധരനുണ്ണി, കാനേഷ് പൂനൂര്, എ.പി കുഞ്ഞാമു എന്നിവർ അഭിപ്രായപ്പെട്ടു.
പുരസ്കാര വിതരണം എളേറ്റിൽ വെച്ച് 25.10.25 ന് വൈകു: 4 മണിക്ക് പ്രസിദ്ധ എഴുത്തുകാരൻ എൻ.പി ഹാഫിസ് മുഹമദ് നിർവ്വഹിക്കും.
Tags:
ELETTIL NEWS