Trending

ലോക കൈ കഴുകൽ ദിനം ആചരിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ്  ഉദ്ഘാടനം ചെയ്തു. 

വി അബ്ദുൾ സലീം അധ്യക്ഷനായി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ ക്ലാസ്സ്‌ നയിച്ചു. കെ ജെമിനി, വി എച്ച് അബ്ദുൾ സലാം, ഡോ. സി പി ബിന്ദു, കെ ആർ രേഖ, വിദ്യാർഥി പ്രതിനിധി ആർജലക്ഷ്‌മി എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളുടെ കൈകഴുകൽ നൃത്തവും അരങ്ങേറി.
Previous Post Next Post
3/TECH/col-right