Trending

കോഴിക്കോട് കടൽ ഉൾവലിഞ്ഞു; സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ ഭരണകൂടം.

കോഴിക്കോട് കോതി ബീച്ചിന് സമീപം 200 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രതിഭാസം ആരംഭിച്ചത്. കടലിൽ സാധാരണയുണ്ടാകുന്നതാണെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

എന്നാൽ അപൂർവമായാണ് ഇത്തരം പ്രതിഭാസം കാണുന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. വൈകിട്ട് നാല് മണിയോടെയാണ് കോഴിക്കോട് നഗരത്തിലെ കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞത്. നൈനാൻവളപ്പിനടുത്ത് 200 മീറ്ററോളം ഭാഗത്തായിരുന്നു ഈ പ്രതിഭാസം. 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു.

പിന്നാലെ അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരിൽ ചിലർ ആശങ്ക പങ്കുവെച്ചു. വാർത്തയറിഞ്ഞ് നാട്ടുകാർക്ക് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളർക്ക് ബീച്ചിലേക്കെത്തി. ഇതോടെ പ്രദേശത്ത് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Previous Post Next Post
3/TECH/col-right