പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതിയുടെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു.
ജാഗ്രത സമിതി അംഗങ്ങളെ പച്ച റിബൺ ധരിപ്പിച്ച് സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലിം അധ്യക്ഷനായി. സ്കൂൾ കൗൺസിലർ സിഷ ഫിലിപ്പ് ക്ലാസ്സ് നയിച്ചു.
വി എച്ച് അബ്ദുൾ സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, ഡോ. സി പി ബിന്ദു എന്നിവർ സംസാരിച്ചു.
Tags:
EDUCATION