താമരശേരി: മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ സർഗാത്മകമായി ഏറ്റെടുക്കാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കണമെന്ന് തനിമ കലാസാഹിത്യ വേദി താമരശ്ശേരിയിൽ സംഘടിപ്പിച്ച കലാസാംസ്കാരിക പ്രവർത്തകരുടെ സംഗമം അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്, മാനവികതയുടെയും സാമൂഹിക നീതിയുടെയും സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കാൻ കലാ-സാംസ്കാരിക പ്രവർത്തകർ പ്രതിജ്ഞാബദ്ധരാകണം. തനിമ ജില്ല വൈസ് പ്രസിഡന്റ് കെ.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എ.ടി. നജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വാവാട്, വി .കെ . അഷ്റഫ് , കെ.വി.മുഹമ്മദലി, മജീദ് ഭവനം, സൽമ അസ്സി, പി. ഉസ്മാൻ, അഷ്കർ മണ്ണിൽകടവ് , റാഷി താമരശ്ശേരി സംസാരിച്ചു.എം.വൈ. റിസാന സ്വാഗതവും ഷമീർ താമരശ്ശേരി നന്ദിയും പറഞ്ഞു.
ചാപ്റ്റർ ഭാരവാഹികൾ:ഷമീർ താമരശ്ശേരി (പ്രസിഡന്റ്),എ.ടി. നജീബ് റഹ്മാൻ (വൈ.പ്രസി),എം.വൈ. റിസാന (സെക്രട്ടറി),സൽമ അസ്സി (സാഹിത്യം),മജീദ് ഭവനം (ചിത്രകല ), അദീബ് ഫർഹാൻ (സംഗീതം),കെ.വി.മുഹമ്മദലി (സംഘാടനം).
Tags:
THAMARASSERY