Trending

നരിക്കുനി മുണ്ട് പാലം പുത്തലത്ത് പാലം നാടിന് സമർപ്പിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്  വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുത്തലത്ത്  പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന  രാരപ്പകണ്ടി  അദ്ധ്യക്ഷത നിർവഹിച്ചു. 

നല്ലവരായ നാട്ടുകാർ സ്വന്തം ഭൂമി വിട്ട് നൽകി രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന  ഒരു പ്രദേശത്തെ  ജനങ്ങളുടെ സ്വപ്നം  സാക്ഷാത്കരിച്ചത്. ചടങ്ങിൽ  നരിക്കുനി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ തേനാറുകണ്ടിയിൽ  മുഖ്യാതിഥി ആയി . ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഇച്ചാരോത്ത് , ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങി കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ.ലതിക വേയാട്ടുമ്മൽ കെകെ മിഥിലേഷ് പി ഐ,വാസുദേവൻ നമ്പൂതിരി. വാസുദേവൻ നമ്പൂതിരി ചോണാട്ട് ഇല്ലം മുൻ മെമ്പർമാരായ എം ഭാർഗവൻ,വസന്തകുമാരി തീയക്കണ്ടിയിൽ,എം ശിവനന്ദൻ, ജൗഹർ പി വി,എം പി ഗിരീഷ് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. 

വാർഡ് മെമ്പർ മിനി വിപി പുതിയൊത്ത് സ്വാഗതവും,വാർഡ് അയൽക്കൂട്ടം കൺവീനർ എം ബി ഷൈനോജ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right