പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023ല്‍ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10:30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
പരപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പിടിഎ പ്രസിഡൻറ് എൻ അജിത് കുമാർ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, മെമ്പർമാരായ ആനിസ ചക്കട്ടകണ്ടി, ഖൈറുന്നീസ റഹിം, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, എസ് എം സി ചെയർമാൻ ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു കൺവീനറും, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ചെയർമാനുമായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
Tags:
EDUCATION