താമരശേരി: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരും.ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സംയുക്ത യോഗം മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം.
ആശുപത്രി ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുക, ആശുപത്രിയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, വിമുക്ത ഭടന്മാർ ഉൾപ്പെട്ട കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക, കാഷ്യാലിറ്റിൽ നിലവിൽ ഒരു ഡോക്ടർ എന്നത് രണ്ടായി ഉയർത്തുക, രണ്ടു മണിക്ക് ശേഷവും സമാന്തര ഒപി പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗം മുന്നോട്ട് വെച്ചത്.മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ മാത്രമേ അത്യാഹിത വിഭാഗത്തിൽ പരിശോധിക്കുന്നുള്ളൂ. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഡോക്ടർമാർക്കും, ജീവനക്കാർക്കും പിന്തുണ നൽകുമ്പോഴും തുടർച്ചയായി ചികിത്സ നിഷേധിക്കുന്നത് നാട്ടുകാരിൽ അമർഷം പുകയുന്നു. നിരവധി രോഗികളാണ് ഇന്നലെയും ആശുപത്രിയിൽ എത്തി തിരിച്ചു പോയത്.
ആശുപത്രിയിൽ സമരം നീണ്ടു പോയാൽ അത് വലിയ തോതിലുള്ള പ്രശ്നങ്ങൾ ക്ക് ഹേതുവാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാൾപോലും ആക്രമണം നടത്തിയ ആൾക്ക് അനുകൂലമായ നിലപാട് എടുത്തിട്ടില്ല എന്നതിനാൽ മലയോര മേഖലയിൽ ഏകാശ്രയ മായ താലൂക്ക് ആസ്പത്രിയിൽ ചികിത്സ നിഷേധിക്കുന്നത് വലിയ തോതിലുള്ള സംഘർഷമായി മാറുമെന്ന ആശങ്ക ആശുപത്രി ജീവനക്കാരിലും, എച്ച്.എം.സിക്കുമുണ്ട്.

Tags:
THAMARASSERY