കൊടുവള്ളി:കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കുമെതിരെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന്കേരള ജേർണലിസ്റ്റ് യൂണിയൻ ( കെ ജെ.യു കൊടുവള്ളി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.
വ്യാജ വാർത്താ പ്രചാരണങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ, ഉത്തരവാദിത്തമില്ലാത്ത റിപ്പോർട്ടിംങ് എന്നിവ വർദ്ധിച്ച് വരുന്നുണ്ട്.വസ്തുതാപരമായ പരിശോധനകളില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് സാമൂഹിക സൗഹൃദത്തെയും ക്രമസമാധാനത്തെയും ബാധിക്കുന്നുണ്ടെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.കൺവൻഷൻ ജില്ലാ സെക്രട്ടറി ബൈജു വയലിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ടി. റഊഫ് അധ്യക്ഷത വഹിച്ചു.കെ.ജെ.യു ന്യൂസ് പ്രകാശനവും പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ജില്ല പ്രസിഡന്റ് ഇ.എം ബാബു നിർവ്വഹിച്ചു.
കെ.കെ ഷൗക്കത്ത്, എം.അനിൽകുമാർ, എൻ.പി.എ. മുനീർ, എ.കെ. ലോഹിതാക്ഷൻ, എൻ.പി.എ മുനീർ, മുനീർ കൂടത്തായ് തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വി.ആർ. അഖിൽ സ്വാഗതവും അഷ്റഫ് വാവാട് നന്ദിയും പറഞ്ഞു.
Tags:
KODUVALLY