എളേറ്റിൽ:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ സഹകരണത്തോടെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇരുപതാമത് കേരള സംസ്ഥാന സബ് ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ കണ്ണൂർ ജേതാക്കളായി.
മിക്സഡ് വിഭാഗത്തിൽ മലപ്പുറമാണ് ജേതാക്കൾ. ആൺകുട്ടികളിൽ കാസറഗോഡ് രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളിൽ മലപ്പുറം രണ്ടാം സ്ഥാനവും കാസറഗോഡ് മൂന്നാം സ്ഥാനവും നേടി. മിക്സഡ് വിഭാഗത്തിൽ കണ്ണൂർ രണ്ടാം സ്ഥാനവും ഇടുക്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്‌റഫ് മാസ്റ്റർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ് എം. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് മുഖ്യാ തിഥിയായിരുന്നു. കെ. മുഹമ്മദലി, കെ. പി വിനോദ് കുമാർ, പി. രഘുനാഥ്, ഷാജി ചെറിയാൻ, എം. മുഹമ്മദലി, എം. പി മുഹമ്മദ് ഇസ്ഹാഖ്, വി. കെ തങ്കച്ചൻ, പി. കെ അൻവർ, പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ്, പി. ടി അബ്ദുൽ അസീസ്, സി. ടി ഇൽ യാസ്, അനീസ് മടവൂർ, ശ്രീജികുമാർ പൂനൂർ, തമ്മീസ് അഹമ്മദ്, പി. പി ഷഹർബാനു എന്നിവർ ആശംസകൾ നേർന്നു.
ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ പി.പി മുഹമ്മദ് ഇസ്മായിൽ സ്വാഗതവും, കേരള ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ് നന്ദിയും പറഞ്ഞു.