കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ MDMA എത്തിച്ച് വിൽപന നടത്തുന്ന തൊണ്ടയാട് നെല്ലികോട് സ്വദേശി തടാപറമ്പത്തു വീട്ടില്‍ അക്ഷയ് (25) നെയാണ് മെഡിക്കല്‍ കോളേജ് പോലീസും ഡാന്‍സാഫും ചേർന്ന് പിടികൂടിയത്. പിടിയിലായത് നഗരത്തിലെ പ്രധാന ചില്ലറ വില്‍പ്പനകാരനാണ്.
നാഷണൽ ഹൈവേയുടെ സർവീസ് റോഡുകളിലും മാളുകളും ബാറുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ തമ്പടിക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നെല്ലികോട് വെച്ച് വില്‍പ്പനക്കായി സൂക്ഷിച്ച 25.750 ഗ്രാം MDMA യുമായി പ്രതി പിടിയിലാകുന്നത്. ബാംഗ്ളൂർ, ഹരിയാന എന്നിവിടങ്ങളിൽ നിന്നും മാരക മയക്കുമരുന്നുകൾ കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജ്, തൊണ്ടയാട് , പന്തീരങ്കാവ് തുടങ്ങിയ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
മയക്കുമരുന്ന് വീൽപ്പനയിലൂടെ ലഭിയ്ക്കുന്ന വരുമാനത്തിൽ നിന്ന് പ്രതി ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. ഇയാൾക്ക് ലഹരി എത്തിച്ചു നല്കുന്ന മൊത്തവിതരണക്കാരെക്കുറിച്ചും, ഇയാളിൽനിന്ന് ലഹരി വാങ്ങിയ്ക്കുന്നവരെ കുറിച്ചുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.പ്രതിയ്ക്ക് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിൽ പൊതു റോഡില്‍ വെച്ച് മദ്യപിച്ചതിന് കേസ് നിലവിലുണ്ട്.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെ നിർദേശപ്രകാരം SI മാരായ നിമിന്‍ കെ ദിവാകരന്‍ , സുനിൽകുമാർ ഡാന്‍സാഫ് അംഗങ്ങളായ SI മനോജ് എടയേടത്, SCPO അഖിലേഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, തൗഫീഖ്, ദിനീഷ്, മഷ്ഹൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:
KOZHIKODE