Trending

മാനസ ഗ്രാമം പ്രഖ്യാപിച്ചു.

താമരശേരി: താമരശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം അടുത്ത മൂന്ന് വർഷത്തേക്കുള്ള മാനസ ഗ്രാമം (Adopted village) പ്രഖ്യാപിച്ചു.സ്കൂൾ നിലനിൽക്കുന്ന മൂന്നാം വാർഡിലെ പാറമ്മൽ കോളനിയിലെ 28 വീടുകൾ ഉൾപ്പെടെ 100 വീടുകൾ ഉൾപ്പെടുന്നതാണ് മാനസ ഗ്രാമം.

വാർഡ് മെമ്പർ ഫസീല ഹബീബ് പ്രഖ്യാപനം നടത്തി. പി ടി എ പ്രസിഡണ്ട് വിനോദ് മൂന്നാം തോട് അധ്യക്ഷത വഹിച്ചു. ജാബിർ മാസ്റ്റർ, ഹബീബ് കോരങ്ങാട്, ഷാജു പാറമ്മൽ ,വളണ്ടിയ ലീഡർമാരായ  തൽമീസ്, റിതു നന്ദ, അശ്വിൻ എന്നിവർ നേതൃത്വം നൽകി. 

പ്രോഗ്രം ഓഫീസർ ഡോ.മുഹമ്മദ് ഇസ്മായിൽ എം സ്വാഗതവും, ലീഡർ കുമാരി ശ്രീനന്ദ നന്ദിയും പറഞ്ഞു.തുടർന്ന് മാനസ ഗ്രാമത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. വളണ്ടിയർമാർ വീടുകൾ കയറി സന്ദേശം കൈമാറി.
Previous Post Next Post
3/TECH/col-right